യുവ നേതാവുമായി സോഷ്യല്‍ മീഡിയയിലൂടെയാണ് പരിചയമെന്ന് നടി റിനി ആന്‍ ജോര്‍ജ്. മൂന്നര വര്‍ഷം മുന്‍പാണ് ആദ്യം മെസേജ് വരുന്നതെന്നും ഈ വര്‍ഷം ഫെബ്രുവരിയിലാണ് അവസാനം മെസേജ് വന്നതെന്നും റിനി പറഞ്ഞു. നേരിട്ട് കാണുന്നതിന് മുന്‍പ് തന്നെ യുവ നേതാവ് മോശം മെസേജ് അയച്ചെന്നും റിനി പറഞ്ഞു.
'സോഫ്റ്റായി സംസാരിച്ചു; പതിയെ അയാളുടെ സ്വകാര്യ ഇടത്തിലേക്ക് എത്തിക്കാന്‍ ശ്രമം'
'സോഷ്യല്‍ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. നേരിട്ട് കാണുന്നതിന് മുന്‍പ് തന്നെ മോശം മെസേജ് അയച്ചു. അത് വളരെ ഷോക്കിങായിരുന്നു. ആദ്യം ഉപദേശിച്ചു. വളര്‍ന്നു വരുന്ന നേതാവാണ്. സമൂഹത്തിന് മാതൃകയാകേണ്ട ആളാണ് എന്നാണ് മറുപടി പറഞ്ഞത്'. എന്നും റിനി പറഞ്ഞു. കേരളത്തിലെ സ്ത്രീപീഡന കേസുകളില്‍പ്പെട്ട നേതാക്കള്‍ക്ക് എന്തു സംഭവിച്ചു എന്നാണ് എന്നോട് തിരിച്ചു ചോദിച്ചതെന്നും റിനി പറഞ്ഞു.
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുക്കാം എന്ന് ചോദിച്ചതോടെ ഇതോടെ ചൂടായി സംസാരിച്ചെന്നും റിനി പറഞ്ഞു. വിവരം നേതാക്കളോട് പറയുമെന്ന് അറിയിച്ചപ്പോള്‍ പോയി പറയ്.. എവിടെ വേണമെങ്കിലും പറഞ്ഞോ എന്നായിരുന്നു മറുപടിയെന്നും നടി പറഞ്ഞു. ഇയാളുടെ മെസേജിനെ അന്നു തന്നെ നേരിട്ടെന്നും വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഇയാളെ പറ്റി വന്നപ്പോള്‍ ആരും പറയാതിരുന്നതാണ് തുറന്നുപറയാന്‍ കാരണമെന്നും റിനി പറഞ്ഞു.
'ഏറ്റവും ഒടുവിൽ മെസേജ് വന്നത് ഈ വര്‍ഷം ഫെബ്രുവരി സമയത്ത് ആയിരുന്നു. എങ്ങനെയെങ്കിലും പതിയെ പതിയെ പതിയെ അയാളുടെ ഇംഗിതത്തിലേക്ക് എത്തിക്കുക എന്നുള്ള രീതിയിലാണ് മെസേജ്. പല രീതിയിൽ സോഫ്റ്റ് ആയിട്ട് സംസാരിക്കുക. സൗഹൃദത്തിൽ സംസാരിക്കുക.. എപ്പോഴെങ്കിലും വരുമോ കാണാം, നമ്മൾ സൗഹൃദം ആണ് എന്നൊക്കെ പറഞ്ഞ് നമ്മളെ അയാളുടെ പ്രൈവറ്റ് സ്പേസിലേക്ക് എത്തിക്കാനുള്ള പല ശ്രമങ്ങളും പല രീതിയിൽ നടന്നിട്ടുണ്ട്' എന്നായിരുന്നു റിനിയുടെ വാക്കുകള്‍.