യുവ രാഷ്ട്രീയ നേതാവിനെതിരെ ആരോപണം ഉന്നയിച്ച നടി മാധ്യമങ്ങളോട്. അയാളുടെ പ്രസ്ഥാനത്തിലെ സ്ത്രീകള്‍ക്ക് പോലും പ്രശ്നങ്ങളുണ്ടെന്നും സ്ഥിരം കുറ്റവാളിയാണെന്ന് തോന്നിയത് കൊണ്ടാണ് തുറന്നുപറച്ചിലെന്നും റിനി ആൻ ജോർജ് പറഞ്ഞു. അവസാനം മെസേജ് അയച്ചത് ഫെബ്രുവരിയിലാണെന്നും അയാളുടെ പ്രൈവറ്റ് സ്പേസിലേക്ക് എത്തിക്കാനുള്ള പല ശ്രമങ്ങളും പല രീതിയിൽ നടന്നിട്ടുണ്ടെന്നും റിനി പറഞ്ഞു.
'അശ്ലീല സന്ദേശമയച്ചു, യുവ നേതാവിന്‍റെ അടുത്ത് നിന്നും മോശം സമീപനമുണ്ടായി'; തുറന്ന് പറഞ്ഞ് സിനിമ താരം
'ഏറ്റവും ഒടുവിൽ മെസേജ് വന്നത് ഈ വര്‍ഷം ഫെബ്രുവരി സമയത്ത് ആയിരുന്നു. എങ്ങനെയെങ്കിലും പതിയെ പതിയെ പതിയെ അയാളുടെ ഇംഗിതത്തിലേക്ക് എത്തിക്കുക എന്നുള്ള രീതിയിലാണ് മെസേജ്. പല രീതിയിൽ സോഫ്റ്റ് ആയിട്ട് സംസാരിക്കുക. സൗഹൃദത്തിൽ സംസാരിക്കുക.. എപ്പോഴെങ്കിലും വരുമോ കാണാം, നമ്മൾ സൗഹൃദം ആണ് എന്നൊക്കെ പറഞ്ഞ് നമ്മളെ അയാളുടെ പ്രൈവറ്റ് സ്പേസിലേക്ക് എത്തിക്കാനുള്ള പല ശ്രമങ്ങളും പല രീതിയിൽ നടന്നിട്ടുണ്ട്' എന്നായിരുന്നു റിനിയുടെ വാക്കുകള്‍.
ആദ്യം ഇത്രയും പ്രശ്നക്കാരനാണെന്ന് മനസിലായിട്ടില്ലായിരുന്നു. സ്ഥിരം പ്രശ്നക്കാരനാണെന്ന് പിന്നീടാണ് മനസിലായത്. അകത്തുള്ള സ്ത്രീകള്‍ക്ക് പോലും പ്രശ്നങ്ങളുണ്ട്. എന്നോട് മോശമായി പെരുമാറിയപ്പോള്‍ നേരിട്ടെന്നും റിനി പറഞ്ഞു. കേസ് ആയിട്ട് മുന്നോട്ട് പോയാലും സംഘടനയിൽ മുന്നോട്ടുപോലും ഒരു കാര്യവുമില്ലെന്നും സ്ത്രീകൾക്കും നീതിയില്ലെന്നും അതാണ് എന്റെ വിഷയമെന്നും റിനി പറഞ്ഞു. എന്‍റെ ലൈഫ് ഡേയഞ്ചറാക്കാം എന്നല്ലാതെ ഒരു നീതിയും കിട്ടില്ലെന്നും റിനി പറഞ്ഞു.
ഗിന്നസ് പക്രു നായകനായി അടുത്തിടെ തയേറ്ററുകളിലെത്തിയ 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിലെ താരമാണ് റിനി. പേര് പറയുന്നില്ലേ എന്ന് ചോദ്യം who cares എന്ന് മാത്രമായിരുന്നു റിനിയുടെ മറുപടി. നിങ്ങള്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിലുള്ള ആളാണോ എന്ന് ചോദിച്ചപ്പോള്‍ ഒരു പ്രസ്ഥാനത്തിലും വിശ്വസിക്കുന്നില്ല എന്നും റിനി പറഞ്ഞു. ഏത് സംഘടനയാണെന്ന് പറഞ്ഞുകൂടെ എന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍ 'who cares' എന്നാണ് ആറ്റിറ്റ്യൂഡ് എന്നും റിനി പറഞ്ഞു.