ക്രിസ്‍മസ്– ന്യൂ ഇയര്‍ ബംപറടിച്ച ലോട്ടറി ടിക്കറ്റ് ഒടുവില്‍ ബാങ്കിലെത്തി. കണ്ണൂര്‍ ഇരിട്ടിയിലെ ബാങ്കിലാണ് ഇരിട്ടി സ്വദേശിയായ സത്യന്‍ എന്നയാള്‍ ടിക്കറ്റെത്തിച്ചത്. പരിശോധന പൂര്‍ത്തിയാക്കി 20 കോടി അടിച്ച ഭാഗ്യടിക്കറ്റ് തന്നെയാണെന്ന് ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍ തന്‍റെ വിലാസം പുറത്തുവിടരുതെന്ന് സത്യന്‍ എന്നയാള്‍ ബാങ്കിനോട് ആവശ്യപ്പെട്ടതിനാല്‍ അതുപറയാനാവില്ലെന്നാണ് ബാങ്കിന്‍റെ വിശദീകരണം. XD387132 എന്ന ടിക്കറ്റിന് ഇന്നലെയാണ് ഇരുപത് കോടി അടിച്ചത്
ഈ ടിക്കറ്റ് ലോട്ടറി വകുപ്പില്‍ നിന്നും കണ്ണൂരിലെ ഏജന്‍റ് എം.ജി.അനീഷിനാണ് വിറ്റത്. ഇവിടെ നിന്നും മുത്തു ലോട്ടറി ഏജന്‍സി വഴി ഇരിട്ടിയില്‍വിറ്റ ടിക്കറ്റിനാണ് സമ്മാനം.
Read Also: ഇത്തവണ വടക്കോട്ട് കയറി ബംപര്‍ ഭാഗ്യം; ഒന്നാം സമ്മാനം കണ്ണൂരില്‍
സമ്മാനാര്‍ഹമായ മറ്റു ടിക്കറ്റുകള്‍,
രണ്ടാം സമ്മാനം: XA 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, XE 481212, XE 508599, XG 209286, XH 301330, XH 340460, XH 589440, XK 289137, XK 524144, XL 386518.