ക്രിസ്മസ് ബംപറില്‍ ഇത്തവണ ഭാഗ്യം കടാക്ഷിച്ചത് കണ്ണൂരില്‍. ഒന്നാം സമ്മാനത്തിന് അര്‍ഹമായ XD 387132 എന്ന ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം. ഈ ടിക്കറ്റ് ലോട്ടറി വകുപ്പില്‍ നിന്നും കണ്ണൂരിലെ ഏജന്‍റ് എം.ജി.അനീഷിനാണ് വിറ്റത്. ഇവിടെ നിന്നും മുത്തു ലോട്ടറി ഏജന്‍സി വഴി ഇരിട്ടിയില്‍വിറ്റ ടിക്കറ്റിനാണ് സമ്മാനം.
അതേസമയം ആരു വാങ്ങിയെന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സമ്മാനം അടിച്ചത് കണ്ണൂര്‍കാരന് തന്നെയാണോ എന്നതിലും ഉറപ്പില്ല. പൂജ ബംപര്‍ കൊല്ലത്താണ് സമ്മാനം അടിച്ചിരുന്നതെങ്കിലും ടിക്കറ്റ് വിറ്റത് കായംകുളത്തെ സബ്ഏജന്‍സില്‍ നിന്നായിരുന്നു.
സമ്മാനാര്‍ഹമായ മറ്റു ടിക്കറ്റുകള്‍,
രണ്ടാം സമ്മാനം: XA 571412, XB 289525, XB 325009, XC 124583, XC 173582, XC 515987, XD 239953, XD 367274, XD 370820, XD 566622, XD 578394, XE 481212, XE 508599, XG 209286, XH 301330, XH 340460, XH 589440, XK 289137, XK 524144, XL 386518.
മൂന്നാം സമ്മാനം–
ΧΑ 109817, ΧΑ 503487, XA 539783, XB 217932, XB 323999, XB 569602, XC 206936, XC 539792, XC 592098, XD 109272, XD 259720, XD 368785, ΧΕ 198040, XE 505979, XE 511901, XG 202942, XG 237293, XG 313680, ΧΗ 125685, XH 268093, XH 546229, XJ 271485, XJ 288230, XJ 517559, XK 116134, XK 202537, XK 429804, XL 147802, XL 395328, XL 487589
അന്‍പത് ലക്ഷം ടിക്കറ്റുകള്‍ പ്രിന്‍റ് ചെയ്തതില്‍ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ഇത് സര്‍വകാല റെക്കോഡാണ്. 8.87 ലക്ഷം ടിക്കറ്റുകളുമായി പാലക്കാടാണ് വില്‍പനയില്‍ മുന്നില്‍. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. തിരുവോണം ബംപര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ബംപറാണ് ക്രിസ്മസ്–പുതുവത്സര ബംമ്പര്‍.