ImageCredit/ X/ @timesofindia

ImageCredit/ X/ @timesofindia

TOPICS COVERED

  • അച്ഛന്റെ വേര്‍പാട് താങ്ങാനായില്ല, ആറുമാസത്തിനിപ്പുറം പ്ലസ്ടു വിദ്യാര്‍ഥിനി ജീവനൊടുക്കി

ട്രെയിന്‍ അപകടത്തില്‍ അച്ഛനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ മകള്‍ ജീവനൊടുക്കി. തിരുപ്പൂര്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിനി കെ. സാധനയാണ് അച്ഛന്‍ മരിച്ച അതേ സ്ഥലത്തെത്തി ട്രെയിനിനു മുന്‍പിലേക്ക് ചാടി ജീവനൊടുക്കിയത്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിനു മുന്‍പില്‍ ചാടിയാണ് സാധന മരിച്ചത്. സെമ്മണ്ടംപാളയം സ്വദേശികളായ കാര്‍ത്തിക്കിന്റേയും ജാനകിയുടേയും ഏകമകളാണ് സാധന. 

Also Read: യോഗി ആദിത്യനാഥിന്റെ അമ്മ സാവിത്രി ദേവി അന്തരിച്ചു; വിവരമറിഞ്ഞിട്ടും പരിപാടി തുടര്‍ന്ന് മുഖ്യമന്ത്രി

ആറുമാസം മുന്‍പാണ് സാധനയുടെ പിതാവ് കാര്‍ത്തിക് ട്രെയിനിടിച്ച് മരിച്ചത്. എല്ലാ ദിവസവും വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം ദൂരമുള്ള സ്കൂളിലേക്ക് സാധനയെ കൊണ്ടുവിടുന്നത് കാര്‍ത്തിക്ക് ആയിരുന്നു. സാധനയെ സുരക്ഷിതമായി ട്രാക്ക് മുറിച്ചുകടത്താന്‍ കൂടിയായിരുന്നു ഇത്. എന്നാല്‍ ഒരു ദിവസം സാധനയെ സ്കൂളിലാക്കി തിരിച്ചുവരും വഴിയാണ് കാര്‍ത്തിക്ക് റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരിക്കുന്നത്. 

അച്ഛന്റെ മരണം 16കാരിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ബന്ധുക്കളും അധ്യാപകരും സുഹൃത്തുക്കളും പലതവണ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആ വേദനയില്‍ നിന്നും കരകയറാനായില്ല. പലപ്പോഴും അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണ് സാധന സഹപാഠികളോട് സംസാരിക്കാറുണ്ടായിരുന്നത്. അച്ഛനില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന് പലതവണ സാധന പറഞ്ഞതായും സഹപാഠികള്‍ വ്യക്തമാക്കുന്നു. സാധന പഠിക്കുന്ന സ്കൂളിലെ അധ്യാപികയാണ് അമ്മ ജാനകി. 

ഇക്കഴി‍‍ഞ്ഞ ബുധനാഴ്ച വൈകുന്നേരം സ്കൂളില്‍ നിന്നെത്തിയ സാധന വീടിനു സമീപത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് പോവുകയും പിതാവ് മരിച്ച സ്ഥലത്തിന് തൊട്ടടുത്ത് അല്‍പനേരം നില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് ഡല്‍ഹി–തിരുവനന്തപുരം എക്സ്പ്രസിനു മുന്‍പിലേക്ക് ചാടി ജീവനൊടുക്കി. ഉടന്‍ തന്നെ തിരൂപ്പൂര്‍ റെയില്‍വേ പൊലീസെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.     

Father died in a train accident six months ago; daughter returns to the same spot and takes her own life:

Unable to bear the pain of losing her father in a train accident, a daughter took her own life. K. Sadhana, a Plus-Two student from Tiruppur, went to the very spot where her father had died and jumped in front of a train. She died after jumping in the path of a Superfast Express train that was traveling from Delhi to Thiruvananthapuram. Sadhana was the only daughter of Karthik and Janaki, residents of Semmandampalayam.