supreme-court-dismisses-tamil-nadu-petition-cauvery-water-dispute
  • കര്‍ണാടകയില്‍ നിന്ന് 11 ടിഎംസി വെള്ളം വിട്ടുനൽകാൻ നിർദേശം നൽകണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം

കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്നാടിന് തിരിച്ചടി. ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, അപരേഷ് സിങ് എന്നിവരുടേതാണ് വിധി. കര്‍ണാടകയില്‍ നിന്ന് 11 ടിഎംസി  വെള്ളം വിട്ടുനൽകാൻ നിർദേശം നൽകണമെന്നായിരുന്നു  തമിഴ്‌നാടിന്റെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് നേരത്തെ നൽകിയ ഉപഹർജികളും തള്ളിയിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.  തുടർച്ചയായി അപേക്ഷകള്‍ നല്‍കുന്നതില്‍ തമിഴ്നാടിനെ വിമർശിച്ച ജസ്റ്റിസ് വിക്രം നാഥ് ഇന്ന് വീണ്ടും അപേക്ഷ നല്‍കിയിട്ടുണ്ടോ എന്ന് തമിഴ്നാടിന്‍റെ അഭിഭാഷകനോട് ചോദിച്ചു കര്‍ഷകര്‍ വലിയ വരള്‍ച്ച നേരിടുകയാണെന്നും വിളകള്‍ക്ക് ജലസേചനത്തിനായി കൂടുതല്‍ വെള്ളം കിട്ടേണ്ടത് അത്യാവശ്യമാണെന്നും അതിനാല്‍ കാവേരി വാട്ടര്‍ മാനേജ്മെന്‍റ് അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവ് വേണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കാവേരിയില്‍ നിന്ന് മതിയായ ജലം ലഭിക്കുന്നില്ലെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി.

കാവേരിയിലെ ജലം സംഭരിക്കുന്ന കര്‍ണാടകയിലെ നാല് റിസര്‍വോയറുകളിലുമായി 77.537 ടിഎംസി ജലമുണ്ടെന്നും ഇതില്‍ 67.517 ടിഎംസി ലൈവ് സ്റ്റോറേജാണെന്നും തമിഴ്നാട് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.അതുകൊണ്ട് തന്നെ 15 ദിവസത്തേക്ക് 35,000 ക്യുസെക്സ് വെള്ളം നല്‍കിയത് പോരെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

ജൂലൈ 28ന് ചേര്‍ന്ന് കാവേരി വാട്ടര്‍ റഗുലേഷന്‍ കമ്മിറ്റിയുടെ യോഗത്തിലാണ് കൃഷ്ണരാജ സാഗര്‍, കബനി റിസര്‍വോയറുകളില്‍ നിന്നായി 3500 ക്യുസെക്സ് വെള്ളം ജൂലൈ 29 മുതല്‍ 15 ദിവസത്തേക്ക് തമിഴ്നാടിന് നല്‍കാന്‍ കര്‍ണാടകയോട് നിര്‍ദേശിച്ചത്. കര്‍ണാടക ഇതില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടെ  ഓഗസ്റ്റ് 12 മുതല്‍ 12,000 ക്യുസെക്സ് ജലം ദിവസവും വിട്ടുനല്‍കാന്‍ കര്‍ണാടകയോട് സമിതി നിര്‍ദേശിച്ചു.  

ENGLISH SUMMARY:

The Supreme Court has dismissed Tamil Nadu's petition seeking the release of an additional 11 TMC of Cauvery water from Karnataka, dealing a setback to the state. Tamil Nadu had argued that farmers were facing severe drought conditions and needed more water for irrigation, claiming that the existing water releases were insufficient. The state also alleged that Karnataka had failed to comply with the Cauvery Water Regulation Committee's directions on releasing water from the Krishna Raja Sagara and Kabini dams.