sv-babu-stalin

TOPICS COVERED

  • എംഎൽഎ വി.എസ്. ബാബുവിന്റെ നിര്യാണത്തെ തുടർന്നുണ്ടാകുന്ന ഉപതിരഞ്ഞെടുപ്പ് തമിഴ്നാട്ടിലെ ടിവികെ സർക്കാരിന് നിർണായകമാകും.

കൊളത്തൂരില്‍ എംഎല്‍എ വി.എസ് ബാബുവിന്‍റെ നിര്യാണം തമിഴ്നാട്ടില്‍ ടിവികെ സര്‍ക്കാറിന് പുതിയ അഗ്നിപരീക്ഷയാണ്. ഡിഎംകെ അധ്യക്ഷന്‍റെ മണ്ഡലം പിടിച്ചെടുത്ത ശേഷം അവിടെ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് വരുമ്പോള്‍ സ്റ്റാലിന്‍ മത്സരിക്കാന്‍ എത്തുമോ എന്നതാണ് രാഷ്ട്രീയ ആകാംക്ഷ. 8795 വോട്ടിനായിരുന്നു ബാബു സ്റ്റാലിനെ തോല്‍പ്പിച്ചത്. 

ഡിഎംകെയില്‍ നിന്നും എഐഎഡിഎംകെയിലേക്കും പിന്നീട് ടിവികെയിലേക്കും പോയ ശേഷമാണ് ബാബു ടിവികെയിലേക്ക് എത്തുന്നത്. നോര്‍ത്ത് ചെന്നൈയില്‍ ‍ഡിഎംകെയുടെ ജില്ലാ സെക്രട്ടറിയായിരുന്ന ബാബു 2011 ല്‍ കൊളത്തൂരില്‍ സ്റ്റാലിന്‍ ആദ്യമായി മത്സരിക്കുമ്പോള്‍ പ്രചാരണത്തില്‍ പ്രധാനിയായിരുന്നു. 2016 ല്‍ പാര്‍ട്ടി വിട്ട് എഐഎഡിഎംകെയിലേക്ക് പോയ ബാബു പതിരഞ്ഞെടുപ്പിന് മുന്‍പാണ് ടിവികെയിലെത്തുന്നത്. 

ബാബുവിന്‍റെ മരണം ടിവികെയ്ക്ക് സംഘടനാപരമായും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാലിനെതിരായ ബാബുവിന്‍റെ വിജയം ഡിഎംകെയുടെ നേതൃത്വത്തെ പരാജയപ്പെടുത്താനുള്ള ടിവികെയുടെ ശേഷിയെ പറ്റിയുള്ള ചര്‍ച്ചയായി. ബാബുവിന്റെ മരണത്തോടെ ഇനി കൊളത്തൂര്‍ നിലനിര്‍ത്താന്‍ ടിവികെയ്ക്ക് സാധിക്കുമോ എന്നതാണ് ചോദ്യം. ഡിഎംകെയെ സംബന്ധിച്ച് മങ്ങിയിരിക്കുന്ന രാഷ്ട്രീയ ശോഭ വീണ്ടെടുക്കാന്‍ കൊളത്തൂരില്‍ വിജയം മതിയാകും. 

വലിയ ഭൂരിപക്ഷത്തിലാണ് കൊളത്തൂരില്‍ ബാബു വിജയിച്ചത്. 82997 വോട്ട് ബാബു നേടിയപ്പോള്‍ 74202 വോട്ടു മാത്രമാണ് സ്റ്റാലിന് നേടാനായത്. 

ENGLISH SUMMARY:

The demise of Kolathur MLA V.S. Babu poses a fresh political and organizational challenge for Tamil Nadu's TVK government as the constituency prepares for a high-stakes by-election. Babu, who previously served in the DMK and AIADMK before joining TVK ahead of the last assembly polls, had defeated DMK president M.K. Stalin by a margin of 8,795 votes, securing 82,997 votes against Stalin's 74,202. With the seat falling vacant, political circles are keenly watching whether Stalin will return to contest from his former stronghold to revive the DMK's electoral momentum. For the ruling TVK, retaining Kolathur without Babu will serve as a crucial test of its organizational strength and ability to hold onto a key seat wrested from the DMK leadership.