vs-babu-tvk
  • ടിവികെ നേതാവും കൊളത്തൂർ എംഎൽഎയുമായ വി.എസ്. ബാബു അന്തരിച്ചു. 75 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് രണ്ട് മാസത്തിലേറെയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ടിവികെ നേതാവും കൊളത്തൂർ എംഎൽഎയുമായ വി.എസ്. ബാബു(70) അന്തരിച്ചു.   ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് രണ്ട് മാസത്തിലേറെയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസ്സത്തെ തുടർന്ന് സെപ്റ്റംബർ 9നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 2.24ന് ഹൃദയാഘാതമുണ്ടായി. Also Read: അരിയിൽ ഷുക്കൂർ വധം: കൊലക്കുറ്റം തെളിഞ്ഞ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം


കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂരിൽ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയാണ് വി.എസ്. ബാബു ശ്രദ്ധേയനായത്. 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ബാബുവിന് 82,997 വോട്ടുകൾ ലഭിച്ചപ്പോൾ സ്റ്റാലിന് 74,202 വോട്ടുകളാണ് ലഭിച്ചത്. 

ഡിഎംകെയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ബാബു പാർട്ടിയുടെ വടക്കൻ ചെന്നൈ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2006ൽ പുരസൈവാക്കം മണ്ഡലത്തിൽനിന്ന് വിജയിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. പിന്നീട് ഡിഎംകെ വിട്ട് എഐഎഡിഎംകെയിൽ ചേർന്ന അദ്ദേഹം 2026 ഫെബ്രുവരിയിലാണ് തമിഴക വെട്രി കഴകത്തിൽ എത്തിയത്. 

ബാബുവിന്റെ നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി സി. ജോസഫ് വിജയ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 

ENGLISH SUMMARY:

Tamilaga Vettri Kazhagam (TVK) leader and Kolathur MLA VS Babu has passed away at the age of 75. He had been undergoing treatment at a private hospital in Chennai for more than two months due to respiratory complications. He was admitted to the hospital on September 9 after experiencing breathing difficulties. His condition deteriorated, and he suffered a cardiac arrest at 2.24 pm today.