shukkur-murder-case-7-accused

അരിയിൽ ഷുക്കൂർ വധക്കേസില്‍ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം. കൊലക്കുറ്റം തെളിഞ്ഞ 7 പേർക്കാണ് ജീവപര്യന്തം. 1-ാം പ്രതി സുമേഷ് കെ.വി ,  3-ാം പ്രതി അനൂപ്,  7-ാം പ്രതി പവിത്രൻ,  9-ാം പ്രതി മനോഹരൻ ,  10-ാം പ്രതി എം.വി. ദിനേശൻ,  12-ാം പ്രതി ബിജുമോൻ ,  15-ാം പ്രതി ഷിജിൻ മോഹൻ– എന്നിവര്‍ക്കാണ് ജീവപര്യന്തം. സിപിഎം നേതാക്കളായ പി.ജയരാജനും, ടി.വി.രാജേഷും കുറ്റവിമുക്തരായി. കേസിൽ സിപിഎം പ്രവര്‍ത്തകരായ 13 പ്രതികൾ കുറ്റക്കാരെന്ന് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി കണ്ടെത്തി.  

അരിയിൽ ഷുക്കൂർ വധകേസിലെ ആകെ 33 പ്രതികളിൽ 13 പേർ കുറ്റക്കാരാണുണ്ടായിരുന്നത്. അതിൽ കൊലക്കുറ്റം തെളിഞ്ഞത് 7 പേർക്കെതിരെ. 5 പ്രതികൾക്കെതിരെ അതിക്രമിച്ചു കടക്കൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞു. ഒരാൾക്കെതിരെ തെളിവ് നശിപ്പിക്കൽ കുറ്റവും. 18 പ്രതികളെ വെറുതെവിട്ടു. പി.ജയരാജൻ, ടി.വി.രാജേഷ്, എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത് എന്നിവരടക്കമുള്ളവരാണ് കുറ്റവിമുക്തരായത്. ഇവർക്കെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല എന്ന് കോടതി വ്യക്തമാക്കി. 

Also read: അരിയിൽ ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനും ടി.വി. രാജേഷും കുറ്റവിമുക്തര്‍


ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ, പത്താം പ്രതി എം.വി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞത്. എന്നാൽ ഷുക്കൂറിനെ കുത്തിയ രണ്ടാമനായ പി.ഗണേശനെ വെറുതെ വിട്ടത് പ്രോസിക്യൂഷന് വൻ തിരിച്ചടിയായി. അപൂർവങ്ങളിൽ അപൂർവമായ കുറ്റമെന്നും, പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. കേസിലെ ഇരുപതാം പ്രതിയും, മുപ്പത്തിയൊന്നാം പ്രതിയും വിചാരണയ്ക്കിടെ മരിച്ചതിനാൽ അവർക്കതിരായ നടപടികൾ നേരത്തെ അവസാനിപ്പിച്ചിരുന്നു. 

ലീഗ് അപ്പീലിന്

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍  സര്‍ക്കാരും  മുസ്ലിം ലീഗും അപ്പീലിന്. ഭീഷണിപ്പെടുത്തി സാക്ഷികളെ തടഞ്ഞതിനാലാണു ഗൂഢാലോചനയില്‍ പങ്കെടുത്ത പി.ജയരാജനും ടിവി രാജേഷുമടക്കമുള്ള  സിപിഎം നേതാക്കളെ വെറുതെ വിട്ടതെന്നു പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. വിധിയില്‍ അപ്പീല്‍ പോകണമോയെന്നതു സര്‍ക്കാരാണു തീരുമാനിക്കേണ്ടതെന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു  

മണിക്കൂറുകള്‍ തട‍ഞ്ഞുവച്ചു വിചാരണ നടത്തി കൊല നടപ്പാക്കിയെന്നു സിബിഐ കണ്ടെത്തിയ കേസില്‍ സിപിഎം നേതാക്കള്‍ രക്ഷപെട്ടത് കേസിലെ നിര്‍ണായക സാക്ഷികള്‍ കോടതിയില്‍ എത്താതിരുന്നതിനാല്‍ ആണന്നാണ്   സര്‍ക്കാരിന്റയെയും  മുസ്്ലിം ലീഗിന്റെയുംവിലയിരുത്തല്‍ . പാര്‍ട്ടി ഗ്രാമങ്ങളിലെ സാക്ഷികളെ നിര്‍ഭയരായി കോടതിയിലെത്തിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപെട്ടെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു

പി.ജയരാജനും ടിവി രാജേഷും കുറ്റക്കാരല്ലെന്നു കോടതി പറഞ്ഞിട്ടില്ലെന്നും ആദ്യം കേസന്വേഷിച്ച  പൊലീസിന്റെ ഭാഗത്തു വലിയ വീഴ്ചയുണ്ടായെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും പറഞ്ഞു. അപ്പീല്‍ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നായിരുന്നു അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന  സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം. കണ്ണൂരിലെ പാര്‍ട്ടിയുടെ നിലനില്‍പിനെ ബാധിക്കുന്ന കേസായതിനാല്‍ സുപ്രീം കോടതിയിലടക്കം നിയമപോരാട്ടം നടത്തണമെന്ന തീരുമാനത്തിലാണു മുസ്ലിം ലീഗ്

ENGLISH SUMMARY:

Ariyil Shukoor murder case verdict results in life imprisonment for seven convicts while CPI(M) leaders P. Jayarajan and T.V. Rajesh are acquitted by the CBI court. The court pronounced judgment on the 2012 political murder case in Kerala, prompting plans for an appeal by the Muslim League and the government.