Bengaluru, Jun 03 (ANI): Newly sworn-in Karnataka Chief Minister DK Shivakumar speaks at the Karnataka Pradesh Congress Committee office, in Bengaluru on Wednesday. (ANI Video Grab)

ഫയല്‍ ചിത്രം

  • 'കര്‍ഷകരോട് വരെ സൂക്ഷിച്ച് വെള്ളം ഉപയോഗിക്കണമെന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞു. പ്രതിസന്ധി രൂക്ഷമാണെന്ന് തമിഴ്നാടിനും എല്ലാവര്‍ക്കും അറിയാം. വെള്ളമില്ലാത്ത് കൊണ്ട് ഇത്തവണ ബഗിന നടത്താന്‍ പോലും എനിക്ക് കഴിഞ്ഞില്ല'

കര്‍ണാടകയില്‍ തന്നെ കുടിവെള്ളം മുട്ടുന്ന അവസ്ഥയാണെന്നും തമിഴ്നാടിന് നല്‍കാന്‍ വെള്ളമില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍.കാവേരി നദീജല തര്‍ക്കക്കേസ് വിധിയിലായിരുന്നു ഡികെയുടെ പ്രതികരണം. വെള്ളം നല്‍കാനില്ലെന്ന യാഥാര്‍ഥ്യം തമിഴ്നാട് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ക്ക് വെള്ളമുണ്ടായിരുന്നുവെങ്കില്‍ തമിഴ്നാടിന് നല്‍കിയേനെ. ബഗിന ഇത്തവണ തുറക്കാന്‍ കഴിഞ്ഞില്ലെ'ന്നും കാവേരിയില്‍ നടത്തുന്ന ആചാരാര്‍ച്ചനയെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. 

യാഥാര്‍ഥ്യബോധം ഉള്‍ക്കൊണ്ടുള്ളതാണ് സുപ്രീംകോടതി വിധിയെന്നും അതാണ് വാസ്തവമെന്നും ഡികെ കൂട്ടിച്ചേര്‍ത്തു. 'കര്‍ഷകരോട് വരെ സൂക്ഷിച്ച് വെള്ളം ഉപയോഗിക്കണമെന്ന് ഞാന്‍ പറഞ്ഞു കഴിഞ്ഞു. പ്രതിസന്ധി രൂക്ഷമാണെന്ന് തമിഴ്നാടിനും എല്ലാവര്‍ക്കും അറിയാം. വെള്ളമില്ലാത്ത് കൊണ്ട് ഇത്തവണ ബഗിന നടത്താന്‍ പോലും എനിക്ക് കഴിഞ്ഞില്ല' - കര്‍ണാടക മുഖ്യമന്ത്രി വിശദീകരിച്ചു. 

11 ടിഎംസി ജലം കാവേരിയില്‍ നിന്ന് നല്‍കാന്‍ കര്‍ണാടകയോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തമിഴ്നാട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇത് തള്ളിയ സുപ്രീംകോടതി നിരന്തരം ഹര്‍ജി നല്‍കുന്നതില്‍ തമിഴ്നാടിനെ വിമര്‍ശിക്കുകയും ചെയ്തു. തമിഴ്നാടിന്‍റെ ഹര്‍ജി തള്ളിയ സുപ്രീംകോടതി വിധിയെ കര്‍ണാടകയിലെ കര്‍ഷകര്‍ സ്വാഗതം ചെയ്തു. 'വൈകിയാണെങ്കിലും ഇത്തരമൊരു വിധി വന്നത് സന്തോഷകരമാണ്' എന്നായിരുന്നു കര്‍ഷകര്‍ പ്രതികരിച്ചത്. 

ENGLISH SUMMARY:

Karnataka Deputy Chief Minister D.K. Shivakumar has said the state does not have enough water to release to Tamil Nadu, as Karnataka itself is facing a drinking water shortage. Reacting to the Supreme Court's dismissal of Tamil Nadu's plea seeking 11 TMC of additional Cauvery water, Shivakumar said Karnataka would have shared water if sufficient reserves were available. He also pointed out that the water shortage had prevented him from performing the traditional Bagina offering to the Cauvery River this year and urged Tamil Nadu to understand the ground reality. Karnataka farmers welcomed the Supreme Court verdict, describing it as a relief despite coming late.