• സുഹൃത്തിനൊപ്പം ഹൈദരാബാദിലെത്തി. യുഎസ് പൗരന്‍ ഹോട്ടലില്‍ മരിച്ച നിലയില്‍

ബിസിനസ് ആവശ്യാര്‍ഥം ഹൈദരാബാദിലെത്തിയ യുഎസ് പൗരനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗച്ചിബൗലിയിലുള്ള എസ്എല്‍എന്‍ ടെര്‍മിനസിലെ ഹോട്ടലിലാണ് സംഭവം.

Also read: ‘അതേ ദിവസം തന്നെ പൊയ്ക്കളഞ്ഞല്ലോ, ‘എടോ’ എന്ന് വിളിക്കാനെങ്കിലും വരുമോ’; വികാരാധീനനായി അക്ഷരയുടെ ഭര്‍ത്താവ്

ദുരൂഹത സംശയിക്കുന്ന പൊലീസ് യുഎസ് പൗരന്‍റെ മരണത്തില്‍ അസ്വാഭാവികമരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ മാസം രണ്ടിനാണ് സുഹൃത്ത് ഡേവിഡിനൊപ്പം കലിഫോര്‍ണിയ സ്വദേശിയായ മിച്ചല്‍ ബ്രയാന്‍ ലീ ഹൈദരാബാദിലെത്തിയത്. രണ്ടുപേരും ഒരു ഹോട്ടലിലായിരുന്നു താമസിച്ചത്.

12ാം നിലയിലെ 1218ാം നമ്പര്‍ മുറിയിലാണ് മിച്ചല്‍ താമസിച്ചിരുന്നത്. നാലാം തിയതി മുതല്‍ ഇയാളെ പുറത്തുകാണാതായതോടെയാണ് ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷിച്ചത്. തുടര്‍ന്ന് അഞ്ചാം തിയതി വൈകുന്നേരം ആറരയോടെ ഹോട്ടല്‍ ജീവനക്കാര്‍ മാസ്റ്റര്‍ കീ ഉപയോഗിച്ച് മുറി തുറന്നപ്പോള്‍ മിച്ചല്‍ ബ്രയാന്‍ ലീയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

മെഡിക്കല്‍ സംഘം പരിശോധിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ ഗച്ചിബൗലി പൊലീസ് ഹോട്ടലിലെത്തി പരിശോധന നടത്തി. മരണകാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമാകൂയെന്ന് പൊലീസ് പറയുന്നു.

US citizen found dead in Hyderabad, Police probe:

A US citizen from California, identified as Mitchell Brian Lee, was found dead in a hotel room in Hyderabad, where he had travelled for business purposes. He arrived in the city on November 2 with his friend David and was staying at SLN Terminus Hotel in Gachibowli.