അപകടകാരികളായ മൃഗങ്ങളെ സുരക്ഷിതമായി മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റുന്നതിന് മയക്കുവെടി വയ്ക്കുകയല്ലാതെ വേറെ വഴിയില്ല. എന്നാല്‍ പലര്‍ക്കുമറിയില്ല മയക്കുവെടി വയ്ക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് വന്‍തോതില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ സംയുക്തമായ ഒരു ദ്രാവകമാകുമെന്ന്. ഡോസ് കൂടിയ ഈ ലഹരി മരുന്നുകള്‍ മനുഷ്യരക്തത്തില്‍ കലര്‍ന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട അവസ്ഥ വരേ വന്നേക്കാം. ഇത്തരത്തില്‍ ആശുപത്രിയിലായ ഒരു മൃഗശാലാ ജീവനക്കാരന്‍റെ വാര്‍ത്തയാണ് യുഎസ് ഫ്ലോറിഡ മൃഗശാലയില്‍ നിന്ന് വരുന്നത്. 

മയക്കുവെടി വച്ച കുഡു മാനിനെ ആശുപത്രിയില്‍ ചികില്‍സിച്ചുകൊണ്ടിരിക്കെ പെട്ടന്ന് ജീവനക്കാരന്‍ ബോധം കെട്ട് വീഴുകയായിരുന്നു. മാനിന്‍റെ ഉമിനീര് യുവാവിന്‍റെ ശരീരവുമായി തട്ടുകയായിരുന്നു. ഇത് മാന്‍ യുവാവിന്‍റ ശരീരത്ത് നക്കി ആയതാണോ അതോ ഉമിനീര്‍ തെറിച്ചതാണോ എന്നതില്‍ വ്യക്തതയില്ല. 
‘വലിയ ബജറ്റിലൊരുക്കിയിട്ടെന്തുകാര്യം?’; ‘രാമായണം’, ‘ആദിപുരുഷ്’ താരതമ്യവുമായി സോഷ്യല്‍മീഡിയ കത്തിച്ച്...

ഉപയോഗിച്ച മയക്കുവെടിയില്‍ തിയാഫെന്‍റനില്‍ എന്ന കറുപ്പിന്‍റെ മാരക ശക്തിയുള്ള ലഹരി അടങ്ങിയിരിക്കുന്നു. ഫെന്‍റനില്‍ ലഹരിയുമായി ഏറെ സാമ്യമുള്ള ഈ ലഹരി ഉപഭോക്താക്കളെ ചലനശേഷിയില്ലാതെ നിര്‍ത്തുന്നു. 

മരുന്ന് ശരീരത്തില്‍ കയറിയ യുവാവിന് ലഹരി അവസ്ഥ, സ്ഥലകാല ബോധമില്ലായ്മ ക്ഷീണം എന്നിവ പ്രകടിപ്പിച്ചു. ആശുപത്രിയിലെത്തിയ യുവാവ് സുഖം പ്രാപിച്ച് വരികയാണ്. 

ENGLISH SUMMARY: