ഫയല്‍ ചിത്രം
ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം സ്വദേശി K.V. ബാബു (63) ആണ് മരിച്ചത്. പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടിലെത്തിയപ്പോൾ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
പെട്ടെന്നുതന്നെ തൊട്ടടുത്ത സന്നിധാനത്തെ സർക്കാർ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം നിലവിൽ പമ്പയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രാവിലെയാണ് ഇദ്ദേഹം ദർശനത്തിനായി സന്നിധാനത്ത് എത്തിയത്.