മുന്‍ എക്സൈസ് കമ്മിഷണര്‍ സാംബശിവറാവുവിന് മന്ത്രി എം.ലിജുവിന്റെ മറുപടി. കായംകുളത്തെ ബഹുഭൂരിപക്ഷം പേരെയും അറിയാം. ബാര്‍ ഉള്ളവരെയും ഇല്ലാത്തവരെയും അറിയാമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതാണെന്നാണ് തന്റെയും അഭിപ്രായം. നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നേരത്തെ തന്നെ അന്വേഷിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ബിയര്‍ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സുകള്‍ നല്‍കാനുള്ള നീക്കത്തിന് സര്‍ക്കാര്‍ എതിരാണ്. അതില്‍ എം.വി.ഗോവിന്ദന് ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ടാകാം തനിക്കെതിരെ പറഞ്ഞതെന്നും എം.ലിജു പറഞ്ഞു.