bike-accident

AI Generated Image

TOPICS COVERED

ഗുരുഗ്രാമില്‍ ഡൽഹി-ജയ്‌പൂർ ഹൈവേയിലെ ഖേർക്കി ദൗല ടോൾ പ്ലാസയ്ക്ക് സമീപം ബൈക്ക് ട്രക്കിലിടിച്ച് മൂന്നുപേർ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന പത്തൊന്‍പതുകാരനും പിന്നിലിരുന്ന 14 വയസുള്ള രണ്ട് കുട്ടികളുമാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

Also Read: ടീ സ്റ്റാളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ടുപേര്‍ക്ക് ഗുരുതരപരുക്ക്

സെക്ടർ 37-ലെ അഞ്ജന കോളനി നിവാസികളായ മുഹമ്മദ് അർമാൻ (14), പ്രിൻസ് കുമാർ (14), നവനീത് കുമാർ (19) എന്നിവരാണ് മരിച്ചത്. മൂവരും സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. മോട്ടോർ സൈക്കിൾ ഓടിച്ചിരുന്ന നവനീതിന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ല. അപകടസമയത്ത് മൂവരും ഹെൽമെറ്റും ധരിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞദിവസം രാത്രി ബൈക്കില്‍ ഖേർക്കി ദൗലയിലേക്ക് പോയ മൂവരും രാവിലെ മടങ്ങിവരുമ്പോഴാണ് ടോൾ പ്ലാസയ്ക്ക് സമീപം യു-ടേൺ എടുക്കുകയായിരുന്ന ട്രക്കിന്റെ പിന്നിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂവർക്കും ഗുരുതരമായി പരിക്കേറ്റു. സെക്ടർ 10-ലെ സിവിൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അര്‍മാന്‍ മരിച്ചു.

Also Read: ഭക്ഷണത്തിനായി കൈ നീട്ടി ബിജെപി എംഎല്‍എ; ഭിക്ഷാടകനായി തെരുവില്‍; അമ്പരപ്പ്

വൈകുന്നേരത്തോടെ മറ്റ് രണ്ടുപേരും മരണത്തിന് കീഴടങ്ങി. ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. അന്വേഷണം തുടരുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ENGLISH SUMMARY:

Three young friends lost their lives in a tragic traffic accident when their motorcycle collided with a truck near the Kherki Daula toll plaza on the Delhi-Jaipur highway in Gurugram. The victims have been identified as 19-year-old Navneet Kumar, who was driving without a license, and two 14-year-old boys, Mohammad Arman and Prince Kumar. According to police reports, none of the victims were wearing helmets at the time of the crash while attempting a U-turn early in the morning. Authorities have registered a case against the truck driver and are currently reviewing CCTV footage to investigate the incident further.