Image: Instagram, rebelwheels_sia_

Image: Instagram, rebelwheels_sia_

  • വനിതാ ബൈക്കറെ ഇടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. പ്രതികരിച്ച് സോഷ്യല്‍മീഡിയ

അതിവേഗത്തിലെത്തിയ കാര്‍ വനിതാ ബൈക്കറെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയ സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിലാണ് അപകടമുണ്ടായത്. ‘rebelwheels_sia_’ എന്ന ഇൻസ്റ്റഗ്രാം താരത്തിന്റെ ബൈക്കാണ് ഇടിച്ചുവീഴ്ത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിയയുടെ ബൈക്കിലെ ആക്ഷൻ ക്യാമറയിൽ പതിഞ്ഞു.

Also Read: പ്രസംഗം നിര്‍ത്തി മോദി ചോദിച്ചു, പ്രശ്നമൊന്നുമില്ലല്ലോ...?; ഷി ചിന്‍പിങ് വിരുന്നിനുമെത്തിയില്ല

കഴിഞ്ഞ ഞായറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തിറങ്ങിയ സമയത്താണ് സിയയ്ക്ക് അപകടമുണ്ടാകുന്നത്. ബൈക്ക് യാത്രക്കിടെ സിയയെ കാറിലെത്തിയ സംഘം പിന്തുടര്‍ന്ന് ഉപദ്രവിച്ചു. കാറിലുണ്ടായിരുന്നവർ മോശമായി പെരുമാറുകയും ബൈക്ക് നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. ഇവർ മദ്യപിച്ചിരുന്നതായും സിയ ആരോപിക്കുന്നുണ്ട്. സിയയുടെ ബൈക്കിനെ കാര്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സിയ റോഡിലേക്ക് തെറിച്ചുവീഴുന്ന ദൃശ്യങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് റോഡില്‍വീണ ബൈക്ക് കുറച്ചുദൂരം നിരങ്ങിനീങ്ങുന്നതും വിഡിയോയിലുണ്ട്. 

അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാറിനെ സിയയുടെ സുഹൃത്ത് പിന്തുടര്‍ന്നു. അടുത്ത സിഗ്നലില്‍ എത്തിയപ്പോള്‍ ചോദ്യം ചെയ്തെങ്കിലും കാറോടിച്ചിരുന്നയാള്‍ കുറ്റം നിഷേധിച്ച ശേഷം വാഹനം ഓടിച്ചു പോകുകയായിരുന്നു. ഇത്തരം ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിയ സോഷ്യല്‍മീഡിയയില്‍ ഒരു വിഡിയോ പങ്കിട്ടു. 

വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പറും ഉടമയുടെ വിവരങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഹരിയാന പൊലീസ്, ഗുരുഗ്രാം പൊലീസ്, ട്രാഫിക് പൊലീസ് എന്നിവരെ ടാഗ് ചെയ്തുകൊണ്ട് പ്രതികൾക്കെതിരെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

Female Biker Harassed and Hit by Speeding Car in Gurugram; Horrifying Action Camera Footage Emerges:

A popular Instagram biker, known by her handle 'rebelwheels_sia_', was hit by a speeding car on Golf Course Road in Gurugram while riding with her friends. The victim alleged that the occupants of the car, who appeared to be intoxicated, harassed her, demanded she stop her bike, and hit her while attempting an unsafe overtake. After causing the biker to crash onto the road, the driver fled the scene without stopping and denied responsibility when later confronted at a nearby traffic signal. Following the incident, video footage captured by her action camera was posted online along with the vehicle's details, triggering massive social media outrage and calls for strict police action