മഹാരാഷ്ട്ര ഭണ്ഡാരയില്‍ വാഹനാപകടത്തില്‍ 8 മരണം. മരിച്ചവരില്‍ 3 കുട്ടികളും. മൂന്നുപേര്‍ക്ക് പരുക്കേറ്റു.
മഹാരാഷ്ട്ര ഭണ്ഡാരയില്‍ വാഹനാപകടത്തില്‍ 8 മരണം. മരിച്ചവരില്‍ 3 കുട്ടികളും. മൂന്നുപേര്‍ക്ക് പരുക്കേറ്റു. നാഗ്പൂര്‍– റായ്പൂര്‍ ദേശീയപാതയില്‍ ട്രക്കും വാനും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
പിംപാൽഗാവ് റോഡ് മേഖലയിലെ ഭാവു ധാബയ്ക്ക് സമീപത്തുവെച്ചാണ് ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചത്. അപകടത്തിൽ സംഭവസ്ഥലത്തുെവച്ചുതന്നെ എട്ട് പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേരെ സകോലി സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Also Read: മോര്‍ഫിങ് കേസിലെ പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു; ലോഡ്ജില്‍വച്ച് കൈഞരമ്പ് മുറിച്ചു
അപകടവിവരമറിഞ്ഞ ഉടൻ തന്നെ പൊലീസും പ്രദേശവാസികളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി.
ENGLISH SUMMARY:
Eight people were killed in a road accident in Bhandara, Maharashtra. Three children were among those who died, while three others were injured. The accident occurred when a truck collided with a pickup van on the Nagpur–Raipur National Highway. Prime Minister Narendra Modi expressed condolences over the incident.