riyas-hassan-warris-statement-2
  • മുഹമ്മദ് റിയാസിനെതിരെ ഹസന്‍ വാരിസ് നല്‍കിയ മൊഴി പിന്‍വലിക്കാനാവില്ലെന്ന് ഇ.ഡി. റെയ്ഡിന്റെ സമയത്ത് നല്‍കുന്ന മൊഴി പിന്‍വലിക്കാനാവില്ല. പിടിച്ചെടുക്കുന്ന രേഖകളെ സാധൂകരിക്കാനാണ് മൊഴി

മുഹമ്മദ് റിയാസിനെതിരെ ഹസന്‍ വാരിസ് നല്‍കിയ മൊഴി  പിന്‍വലിക്കാനാവില്ലെന്ന് ഇ.ഡി.  റെയ്ഡിന്റെ സമയത്ത് നല്‍കുന്ന മൊഴി പിന്‍വലിക്കാനാവില്ല. പിടിച്ചെടുക്കുന്ന രേഖകളെ സാധൂകരിക്കാനാണ് മൊഴി. വിചാരണ സമയത്ത് മാത്രമേ പിന്മാറാനാകൂ. ഹസന്‍ വാരിസിനെതിരെ തെളിവുണ്ടെന്നും മുഹമ്മദ് റിയാസിനെതിരെ കൂടുതല്‍ മൊഴിയുണ്ടെന്നും ഇ.ഡി.  അതേസമയം ഇ.ഡി ഭീഷണിപ്പെടുത്തി മൊഴിയെടുത്തെന്നാണ് വാരിസിന്റെ ആരോപണം. Also Read: തെളിവായി വീണയുടെ വാട്സാപ് ചാറ്റുകള്‍; സന്ദേശങ്ങളില്‍ സാമ്പത്തിക ഇടപാട് വ്യക്തമെന്ന് ഇ.ഡി

ഹവാല ഇടപാടിന് തെളിവായി ഇ.ഡി ഉയര്‍ത്തുന്ന മൊഴികള്‍ തള്ളി മുഹമ്മദ് റിയാസിന്‍റെ സുഹൃത്ത് ഹസന്‍ വാരിസ്.  മകളെയും ഭാര്യയെയും കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് മൊഴി വാങ്ങിയതെന്നുകാട്ടി  ഇ.ഡിക്ക് ഹസന്‍ കത്ത് നല്‍കിയത്.  മൂന്നാഴ്ച മുന്‍പു നല്‍കിയ കത്ത് പുറത്തുവന്നു. മുഹമ്മദ് റിയാസിന്‍റെ ഹവാല ഇടപാടിന് തെളിവായി ഡി.ജി.പിക്ക് നല്‍കിയ കത്തില്‍ ഇ.ഡി ഉയര്‍ത്തുന്ന തെളിവുകളിലൊന്ന് പണം കടത്തിയ ഹസന്‍ വാരീസ് കുറ്റം സമ്മതിച്ചെന്ന മൊഴിയാണ്. ഈ തെളിവിന്‍റെ വിശ്വാസ്യതക്ക് നേരെ ചോദ്യം ഉയര്‍ത്തുന്നതാണ് വാരീസ് മൊഴി തിരുത്താനായി ഇ.ഡിക്ക് നല്‍കിയ അപേക്ഷ. 

റിയാസ് പണം കടത്തിയെന്ന് മൊഴി നല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ 22 വയസുള്ള മകളെയും ഭാര്യയേയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെയാണ് റിയാസിനെതിരെ മൊഴി നല്‍കിയതെന്നാണ് ഹസന്‍ വാരീസ് പറയുന്നത്. ഓഗസ്റ്റ് 18നാണ് വാരീസിന്‍റെ വീട്ടില്‍ റെയ്ഡ് നടന്നതും മൊഴിയെടുത്തതും. അതിന്‍റെ രണ്ടാം ദിവസം, ഓഗസ്റ്റ് 20ന് തന്നെ മൊഴി തിരുത്താന്‍ കത്ത് നല്‍കി. ഇതോടെ ഡി.ജി.പിക്ക് നല്‍കിയ കത്തിലെ വിവരങ്ങള്‍ പുറത്തുവന്ന ശേഷമുള്ള പ്രതിരോധ നീക്കമല്ല ഹസന്‍ വാരിസിന്‍റെ അപേക്ഷയെന്ന് വ്യക്തമാണ്. 

അതേസമയം കേസെടുക്കാന്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയാണ് ഇ.ഡിയുടെ കത്ത്. നടപടി വൈകിയാല്‍ തെളിവ് നശിപ്പിക്കലായി കണക്കാക്കാമെന്നും ഡി.ജി.പി പോലും നടപടി നേരിടേണ്ടിവരുമെന്നുമാണ് സുപ്രീംകോടതി ഉത്തരവുകള്‍ സാക്ഷ്യപ്പെടുത്തി ഇ.ഡി മുന്നറിയിപ്പ് നല്‍കുന്നത്. കേസെടുക്കാന്‍ തന്നെയാണ് സര്‍ക്കാരിന്‍റെയും തീരുമാനം. നിയമോപദേശം ലഭിച്ച ശേഷം പ്രാഥമിക അന്വേഷണം വേണോ, പിണറായി ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കണോ എന്ത് വകുപ്പുകള്‍ പോലുള്ള കാര്യങ്ങള്‍ തീരുമാനിക്കും. 

ENGLISH SUMMARY:

The Enforcement Directorate (ED) has said that the statement given by Hasan Waris against Mohammed Riyas cannot be withdrawn. A statement given during a raid cannot be retracted, the ED said. The statement is intended to corroborate the documents seized during the raid. It can only be withdrawn during the trial, according to the agency. The ED also claimed that it has evidence against Hasan Waris and that there are further statements against Mohammed Riyas. Waris, however, has alleged that the ED threatened him and forced him to give the statement.