This handout photograph taken on September 12, 2026 and released by India's Ministry of External Affairs (MEA) shows India's Prime Minister Narendra Modi (2L), China's President Xi Jinping (C) and Russia's President Vladimir Putin (R) sharing a light moment during the 18th BRICS Summit in New Delhi. (Photo by Handout / India's Ministry of External Affairs / AFP
ന്യൂഡല്‍ഹിയില്‍ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് (BRICS) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തലവന്മാർക്കായി ഒരുക്കിയ ഗാല അത്താഴവിരുന്നിൽ നിന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വിട്ടുനിന്നത് വാര്‍ത്തയായിരുന്നു. ഉച്ചകോടിയുടെ ആദ്യ ദിനത്തിലെ പ്രധാന സമ്മേളനത്തിലും പ്രധാനമന്ത്രി മോദിയുമായി നടന്ന നിർണായക ഉഭയകക്ഷി ചർച്ചകളിലും പങ്കെടുത്ത ശേഷമാണ് ഷി ചിൻപിങ് രാത്രിയിലെ വിരുന്നിൽ പങ്കെടുക്കാതിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ചൈനയോ ഇന്ത്യയോ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയാറായിരുന്നില്ല.
Also Read: ബാങ്കുജീവനക്കാരുടെ കണ്ണിലേക്ക് മുളകുപൊടി വിതറി; 4 ലക്ഷം കവര്‍ന്നു, അരമണിക്കൂറില്‍ പിടിയില്‍
എന്നാൽ ഷി ചിന്‍പിങ് മോദിയുടെ വിരുന്നില്‍ പങ്കെടുക്കാതിരുന്നതിന്റെ കാരണത്തെക്കുറിച്ച് സോഷ്യല്‍മീഡിയകളില്‍ രസകരമായ കമന്റുകളും ട്രോളുകളും നിറഞ്ഞിരുന്നു. ഇതിനിടെ ചിന്‍പിങ് വിരുന്നിനെത്താത്തതിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാക്കുകയാണ് വാർത്താ ഏജൻസിയായ പിടിഐ. യാത്രാക്ഷീണം മൂലവും തുടർച്ചയായ ചർച്ചകൾക്ക് ശേഷമുള്ള വിശ്രമത്തിനായും അദ്ദേഹം ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നത്. ഉച്ചകോടിക്ക് ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദും അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നില്ല.
Prime Minister Narendra Modi and World Health Organization Director-General Tedros Adhanom Ghebreyesus during the Gala dinner amid the ongoing BRICS Summit, on Saturday, in New Delhi. (@DrTedros/X via PTI Photo)(PTI09_13_2026_000059B)
Also Read: ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെഷസ്കിയാന്‍ ഹിന്ദു ആത്മീയ നേതാവിന്‍റെ കാലില്‍ വീണോ? വൈറല്‍ വിഡിയോ
അതേസമയം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഉൾപ്പെടെയുള്ള മറ്റ് ബ്രിക്സ് രാജ്യങ്ങളിലെ നേതാക്കൾ വിരുന്നിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, പിയൂഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാൻ, ലോക്സഭാ സ്പീക്കർ ഓം ബിർല, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്നാവിസ്, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശർമ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. പൂർണമായും വെജിറ്റേറിയന്‍ വിഭവങ്ങളാണ് വിരുന്നിൽ ഒരുക്കിയിരുന്നത്. 'ഖാണ്ട്‌വി മില്ലെ', 'ഖുംബ് ഗലൂട്ടി' എന്നിവ സ്റ്റാർട്ടറായും 'പനീർ ലബാബ്ദാർ', 'ഗുച്ചി മാർമിക്', 'ക്യാരറ്റ്-ബീൻസ് പൊരിയൽ', 'മില്ലറ്റ് പുലാവ്' എന്നിവ പ്രധാന ഭക്ഷണമായും വിളമ്പി. 'ഓൾഡ് ഡൽഹി ഫ്രൂട്ട് ക്രീം വിത്ത് ജിലേബി', 'ഷാഹ്തൂത് ഫിർനി' എന്നിവയായിരുന്നു മധുരപലഹാരങ്ങൾ. നൂറിലധികം കലാകാരന്മാർ അണിനിരന്ന സാംസ്കാരിക പരിപാടികളും ഇതിനൊപ്പം ഉണ്ടായിരുന്നു.
മോദിയുടെ പ്രസംഗത്തിനിടെയും ഷി ചിൻപിങ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗം അൽപനേരം നിര്‍ത്തുകയും പ്രശ്നമൊന്നും ഇല്ലല്ലോ എന്ന് രണ്ടുതവണ ചിന്‍പിങ്ങിനോട് ചോദിച്ച് ഉറപ്പാക്കുകയും ചെയ്തിരുന്നു. മൈക്രോ ഫോണുമായോ പരിഭാഷയുമായോ ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്നാണ് ഷി അസ്വസ്ഥനായതെന്നാണ് പുറത്തുവരുന്ന വിവരം.