masood-pe

ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെഷസ്കിയാന്‍ ഹിന്ദു ആത്മീയ നേതാവിന്‍റെ കാലില്‍ വീണോ? പെഷസ്കിയാന്‍ ഹിന്ദു ആത്മീയ നേതാവിന്‍റെ മുന്നില്‍ കുനിയുന്ന വിഡിയോയ്ക്ക് പിന്നാലെ വലിയ പ്രചാരണങ്ങളാണ് നടക്കുന്നത്. ജഗദ്ഗുരു സ്വാമി സതിഷാചാര്യ മഹാരാജിനോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പെഷസ്കിയാന്‍ കുനിയുന്നതാണ് വിഡിയോ. ഡല്‍ഹിയിലെ പരിപാടിക്കിടെയുള്ളതാണ് ദൃശ്യങ്ങള്‍. 

എന്നാല്‍ പ്രചാരണങ്ങള്‍ ഇറാന്‍ എംബസി നിഷേധിച്ചു. വൈറലായ വീഡിയോയും ചിത്രങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി പ്രചരിപ്പിക്കുകയാണെന്ന് ഇറാന്‍ എംബസി വ്യക്തമാക്കി. സംസാരത്തിനിടെ മറ്റൊരു നേതാവ് പെസഷ്കിയന് ഒരു കത്ത് നൽകിയിരുന്നു. ആ കത്ത് അബദ്ധത്തിൽ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് താഴെ വീഴുകയും, തുടർന്ന് അത് എടുക്കാനായി ഇറാൻ പ്രസിഡന്റ് താഴേക്ക് കുനിയുകയുമായിരുന്നുവെന്നും ഇറാന്‍ എംബസി വിശദീകരിച്ചു.

പെസെഷ്കിയൻ ആത്മീയ നേതാവിന്റെ കാലിൽ തൊട്ടിട്ടില്ലെന്നും ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രം കൃത്രിമമായി നിർമ്മിച്ചതാണെന്നുമാണ് എംബസി വൃത്തങ്ങൾ അറിയിച്ചു. ബ്രിക്സ് ഉച്ചകോടിക്കായി എത്തിയ പെഷേഷ്കിയൻ, ഉച്ചകോടിയോടനുബന്ധിച്ച് നടന്ന പരിപാടിക്കിടെയാണ് ജഗദ്ഗുരു സ്വാമി സതിഷാചാര്യ മഹാരാജുമായി കൂടിക്കാഴ്ച നടത്തിയത്.

ENGLISH SUMMARY:

A viral video claiming that Iranian President Masoud Pezeshkian bowed down to touch the feet of a Hindu spiritual leader during the BRICS Summit in Delhi has sparked widespread speculation online. The clip shows President Pezeshkian bending down while interacting with Jagadguru Swami Satishacharya Maharaj at a public event. However, the Embassy of Iran issued a clarification debunking the claims and stating that the footage was taken out of context. According to embassy officials, President Pezeshkian was merely leaning down to pick up a letter that accidentally slipped from his hand, confirming he did not touch the spiritual leader's feet.