Image: X,@ndtv

  • മുന്‍ സഹപാഠിയുടെ ഉപദ്രവം സഹിക്കാനാവാതെ 22കാരി ജീവനൊടുക്കി. അഭിഷേക് എന്ന യുവാവിനെതിരെ കടുത്ത ആരോപണങ്ങള്‍ അടങ്ങിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

മുന്‍ സഹപാഠിയായിരുന്ന യുവാവിന്റെ ഭീഷണിയും ഉപദ്രവവും സഹിക്കവയ്യാതെ 22കാരി തടാകത്തില്‍ ചാടി ജീവനൊടുക്കി. ബെംഗളൂരുവില്‍ ആണ് സംഭവം. ശിവമോഗ ജില്ലയിലെ ബെലാളമക്കിക്ക് സമീപമുള്ള ആരോഡി സ്വദേശിയായ വനശ്രീ ആണ് മരിച്ചത്. 

Also Read: ഇന്‍സ്റ്റഗ്രാമിലെ കാമുകിയെക്കുറിച്ച് കൂട്ടുകാരനോട് പറഞ്ഞു, പിന്നാലെ കൂട്ടുകാരനും ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചു

എച്ച്.എസ്.ആർ ലേഔട്ട് സെക്ടർ-1ലാണ് വനശ്രീ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നത്. ഒരു പ്രമുഖ ജ്വല്ലറിയുടെ സെയിൽസ് വിഭാഗത്തിൽ ജീവനക്കാരിയായിരുന്നു വനശ്രീ. മുന്‍പ് ഒന്നിച്ചു പഠിച്ചിരുന്ന യുവാവില്‍ നിന്നും വളരെ മോശമായ അനുഭവമാണ് വനശ്രീക്കുണ്ടായിരുന്നതെന്ന് സുഹൃത്ത് പറയുന്നു. പിന്നാലെ നടന്ന് ശല്യം ചെയ്യുകയും നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നു. വനശ്രീയുടെ മുറിയില്‍ നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ ഉള്ളതെന്ന് സുഹൃത്ത് പൊലീസിനെ അറിയിച്ചു. 

Also Read: കുളിമുറിയിൽ നിന്ന് ഭർത്താവിനെ വലിച്ചിറക്കി; നടിയുടെ കരണത്തടിച്ച് ഭാര്യ

ഓഗസ്റ്റ് 22-ന് രാവിലെ വനശ്രീ എഴുതിയ ഒരു ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് ലഭിച്ചതായി കൂടെ താമസിച്ച സുഹൃത്ത് വനശ്രീയുടെ സഹോദരി പൂജയെ വിവരമറിയിക്കുകയായിരുന്നു. അഭിഷേക് എന്ന വ്യക്തി തന്ന നിരന്തരം ഉപദ്രവിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തിരുന്നതായി കുറിപ്പിൽ ആരോപിക്കുന്നുണ്ട്.

വിവരമറിഞ്ഞ ഉടൻ തന്നെ പൂജയും പി.ജി ഉടമയും തിരച്ചിൽ ആരംഭിക്കുകയും തുടർന്ന് എച്ച്.എസ്.ആർ ലേഔട്ട് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. 

പൊലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിൽ അഗര തടാകത്തിൽ നിന്നാണ് വനശ്രീയുടെ മൃതദേഹം കണ്ടെടുത്തത്. സഹോദരി പൂജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എച്ച്.എസ്.ആർ ലേഔട്ട് പൊലീസ് അഭിഷേകിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 108 പ്രകാരം ആത്മഹത്യാ പ്രേരണാക്കുറ്റമാണ് യുവാവിനെതിരെ ചുമത്തിയിരിക്കുന്നത്.

ഫോൺ കോളുകൾ, സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഉപയോഗിച്ച് അഭിഷേക് വനശ്രീയെ മാനസികമായി ഉപദ്രവിച്ചിരുന്നതായി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഡിഗ്രി പഠനത്തിന് ശേഷം ജോലി ആവശ്യത്തിനായാണ് വനശ്രീ ബെംഗളൂരുവിലേക്ക് എത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Bengaluru: 22-Year-Old Woman Dies by Suicide Following Continuous Harassment by Former Classmate:

A 22-year-old woman named Vanashree, residing in Bengaluru's HSR Layout and working at a prominent jewelry store, tragically ended her life by jumping into Agara Lake. According to her suicide note and family, she was being continuously stalked, harassed, and blackmailed using photos and videos by her former classmate, Abhishek. Vanashree’s roommate discovered the note on August 22 and alerted her family, prompting a police search that led to the recovery of her body. Based on a complaint filed by her sister Pooja, the HSR Layout police registered a case against Abhishek under Section 108 of the Bharatiya Nyaya Sanhita (BNS) for abetment of suicide