ഇന്‍സ്റ്റഗ്രാമിലെ പ്രണയത്തെക്കുറിച്ച് സുഹൃത്തിനോട് പറഞ്ഞു, പിന്നാലെ സുഹൃത്ത് പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചു
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകിക്കുവേണ്ടി ദീര്‍ഘനാളായി സുഹൃത്തുക്കളായിരുന്നവര്‍ തമ്മിലടിച്ചു. ആലുവ കുട്ടമശ്ശേരിയിലാണ് സംഭവം. കീഴ്മാട് കണ്ണാട്ടുപറമ്പില്‍ മുഹമ്മദ് അസീലും തുരുത്തിക്കാട് സ്വദേശി തൊല്‍ഹത്തും തമ്മിലാണ് പ്രശ്നമുണ്ടായത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിനു വേണ്ടി ഏറെ കാലമായി സുഹൃത്തുക്കളായിരുന്നവരാണ് തമ്മില്‍ ഏറ്റുമുട്ടിയത്. ദീര്‍ഘനാളത്തെ സൗഹൃദം നഷ്ടപ്പെടുന്ന വിധത്തിലാണ് കാര്യങ്ങള്‍ എത്തിപ്പെട്ടത്. ഇന്‍സ്റ്റഗ്രാമിലെ തന്റെ പ്രണയത്തെക്കുറിച്ച് തൊല്‍ഹത്ത് മുഹമ്മദ് അസീലിനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അസീല്‍ ഈ പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചു. ഇതാണ് തൊല്‍ഹത്തിനെ പ്രകോപിപ്പിച്ചത്.
തൊല്‍ഹത്തിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ മുഹമ്മദ് അസീല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Man Stabs Longtime Friend Over Instagram Relationship Dispute; Suspect Arrested:
A long-standing friendship turned violent in Kuttamassery near Aluva following a dispute over a relationship formed on Instagram. The incident occurred after Tolhat discovered that his longtime friend, Muhammed Aseel, attempted to establish a relationship with the same girl Tolhat had previously confided about. Enraged by the betrayal, Tolhat engaged in an argument with Aseel, which escalated into a violent stabbing. Muhammed Aseel is currently undergoing medical treatment for his injuries, while the Aluva police have taken Tolhat into custody