എഥന്, ഒലിവര്‍, ഡേവിഡ് എന്നീ കുരുന്നുകളുടെ പേരിലാണ് ശ്രീലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് തട്ടിപ്പ് നടത്തിയത്
കോഴിക്കോട് മുക്കത്ത് എസ്എംഎ ബാധിച്ച കുരുന്നുകളുടെ പേരില്‍ പണപ്പിരിവ് നടത്തി സാമ്പത്തിക തട്ടിപ്പ് നടത്തിയ ശ്രീലക്ഷ്മി ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തട്ടിപ്പ് നടത്തിയത് വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ചാണെന്നും കണ്ടെത്തി. ട്രസ്റ്റിന്റെ ഓഫിസ് പരിശോധിച്ച പൊലീസ്, നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു.
എസ്എംഎ ബാധിതരായ മാമ്പറ്റ കല്ലുരുട്ടിയിലെ എഥന്, ഒലിവര്‍, ഡേവിഡ് എന്നീ കുരുന്നുകളുടെ പേരിലാണ് ശ്രീലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ് തട്ടിപ്പ് നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രസ്റ്റിന്റെ ഓഫിസില്‍ റെയ്ഡ് നടത്തിയ പൊലിസ് രേഖകള്‍ പിടിച്ചെടുത്തു. ചെയര്മാന് എന്‍.എ. നൈസാമിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലിസ് അന്വേഷിക്കുകയാണ്. തട്ടിപ്പിനായി പ്രതി പണം പിരിക്കാന്‍ ഉപയോഗിച്ച ക്യു ആര് കോഡുമായി ബന്ധപ്പെട്ട അക്കൗണ്ടും മരവിപ്പിച്ചു.
ഈ കുട്ടികളുടെ പേരില്‍ മാത്രം ലക്ഷങ്ങളുടെ പണപ്പിരിവ് നടന്നിട്ടുണ്ടെന്നാണ് സൂചന. ഇതിന് പുറമേ നിര്‍ധനരായവര്‍ക്ക് വീട് വയ്ക്കാന്‍ വേണ്ടിയും നൈസാമും ജീവനക്കാരും സംഭാവന സ്വീകരിച്ചിട്ടുണ്ട്. എത്രപണം ഇതിനായി സ്വീകരിച്ചിട്ടുണ്ടെന്ന കണക്കും നിലവില്‍ ലഭ്യമല്ല.
ENGLISH SUMMARY:
Police in Mukkam, Kozhikode, have frozen the bank account of Sreelakshmi Charitable Trust—along with the account linked to the QR code used for collections—after uncovering a financial scam involving fraudulent fundraising in the names of children suffering from Spinal Muscular Atrophy (SMA). Investigations revealed that the trust, headed by Chairman N.A. Nizam, used fake identity cards to solicit lakhs of rupees in donations in the names of SMA-affected toddlers Ethan, Oliver, and David from Mampetta Kallurutty.