കോഴിക്കോട് വടകരയില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്. വയോധിക ദമ്പതികള്‍ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടമായി. കേന്ദ്രമന്ത്രിയുടെ എഐ വീഡിയോ ഉപയോഗിച്ച് നിക്ഷേപത്തിന് ഇരട്ടിതുക വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. Also Read: സോണിയ'ദുരൂഹയായ വിദേശി’; വിവാദ പരാമര്‍ശത്തിന് കങ്കണ റണൗട്ടിനെതിരെ കേസ്
ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന വയോധിക ദമ്പതികളാണ് തട്ടിപ്പിനിരയായത്. നിക്ഷേപത്തിന് ഇരട്ടിതുക നല്‍കാമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം നല്കുന്ന തട്ടിപ്പ് സംഘം കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ എഐ വീഡിയോകളും ഇതിനായി ഉപയോഗിച്ചു. ആദ്യം ചെറിയ തുക വാങ്ങി അതിന്റെ ഇരട്ടി തിരിച്ചുകൊടുത്താണ് വടകരയിലെ ദമ്പതികളുടെ വിശ്വാസം നേടിയെടുക്കുന്നത്.
പിന്നീട് 3 ലക്ഷം രൂപ ആവശ്യപ്പെട്ടു. അത് നല്കി. പിന്നാലെ ഏഴ് ലക്ഷം ആവശ്യപ്പെട്ടു. ഈ പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാനായി ദമ്പതികള്‍ എത്തിയപ്പോഴാണ് ബാങ്ക് ജീവനക്കാര്‍ കാര്യം അന്വേഷിക്കുന്നതും തട്ടിപ്പ് വിവരം പുറത്തിറിയുന്നതും.
പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പ് സംഘത്തെക്കുറിച്ച് യാതൊരു സൂചനയും സൈബര്‍ പൊലിസിന് ലഭിച്ചിട്ടില്ല. വിവരം പുറത്തറിഞ്ഞതിന് ശേഷം തട്ടിപ്പ് സംഘം ദമ്പതികളെ ബന്ധപ്പെട്ടിട്ടുമില്ല. പണം തിരിച്ചുപിടിക്കാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയിലേയ്ക്ക് നീങ്ങുകയാണ് അന്വേഷണസംഘം.