kozhikode-psycho

കോഴിക്കോട് സഹപ്രവര്‍ത്തകയുടെ  ഫോട്ടോ മോര്‍ഫ് ചെയത് പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. വെള്ളിപ്പറമ്പ് സ്വദേശി അശ്വിന്‍ ആണ് മെഡിക്കല്‍ കോളജ് പൊലീസിന്‍റെ പിടിയിലായത്. തൊണ്ടയാടുള്ള സ്വകാര്യസ്ഥാപനത്തിലാണ് പരാതികാരിയും അശ്വിനും കഴിഞ്ഞ കുറച്ചുകാലമായി ജോലി ചെയ്യുന്നത്. യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രമാണ് മോര്‍ഫ് ചെയ്തത്. 

മോര്‍ഫ് ചെയ്ത ചിത്രം  യുവതിയുടെ ഭര്‍ത്താവിന്‍റെ സഹോദരന് അയച്ചുകൊടുക്കുകയായിരുന്നു. ഭര്‍ത്യസഹോദരന്‍ ഇത് ചോദ്യം ചെയ്തതോടെ  യുവതിയെയും ഭര്‍ത്താവിനെയും മക്കളെയും കൊല്ലുമെന്നും അശ്വിന്‍ ഭീഷണിപ്പെടുത്തി. ഫോണിലൂടെയും ഭീഷണി സന്ദേശമയച്ചു. 

പരാതി നല്‍കുമെന്ന പറഞ്ഞതോടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും അശ്വിന്‍ ഭീഷണിപ്പെടുത്തി. ഇതോടെയാണ് യുവതി പൊലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ്  കേസെടുക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ വെള്ളിപ്പറമ്പിലെ  വീട്ടില്‍ നിന്ന് അശ്വിനെ  പൊലീസ് പിടികൂടി. 

മൊബൈല്‍ ഫോണും പൊലീസ് പിടികൂടി. ഫോണില്‍ നിന്ന് നിരവധി യുവതികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തി. ഇതില്‍ സഹപ്രവര്‍ത്തകരായ മറ്റു യുവതികളുടെ ചിത്രങ്ങളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പരാതികള്‍ വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പിടികൂടി സ്റ്റേഷനിലെത്തിച്ചപ്പോള്‍ പൊലീസുകാരെയും അശ്വിന്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. 

ENGLISH SUMMARY:

t a Kozhikode native named Ashwin was arrested by the Medical College police for morphing and circulating his female colleague's photos. The accused also threatened the victim's family and was found to have multiple morphed pictures of other women on his mobile phone.