koduvally-youth-mdma

രാസലഹരിയിൽ കാറോടിക്കുന്നതിനിടെ അപകടമുണ്ടാക്കിയ യുവാവ് അറസ്റ്റിൽ. കാക്കൂർ സ്വദേശി മുഹമ്മദ് ഷഫാനാണ് അറസ്റ്റിലായത്. നിർത്തിയിട്ട വാഹനത്തിലേക്കാണ് ലഹരിയില്‍ ഇയാള്‍ കാര്‍ ഓടിച്ചു കയറ്റിയത്. നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ കാറില്‍ എം.ഡി.എം.എ കണ്ടെത്തിയതോടെയാണ് യുവാവിന് പിടിവീണത്.

ഇന്നലെ വൈകുന്നേരം കൊടുവള്ളി നെല്ലാങ്കണ്ടിയിലാണ് അപകടമുണ്ടായത്. അപകടത്തിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായിരുന്നയാൾക്ക് പരുക്കേറ്റിട്ടുണ്ട്. ഇടിച്ചതിന് പിന്നാലെ കാറുമായി രക്ഷപ്പെടാൻ ഷഫാന്‍ ശ്രമിച്ചെങ്കിലും വാഹനം വഴിയിൽ നിന്നു. പിന്നാലെ നാട്ടുകാർ ഓടിയെത്തുമ്പോൾ ഷഫാന്‍ അബോധാവസ്ഥയിലായിരുന്നു. കാറിന്റെ ഡാഷ്ബോർഡിൽ എം.ഡി.എം.എ അടങ്ങിയ പാക്കറ്റുമുണ്ടായിരുന്നു. തുടർന്ന് കൊടുവള്ളി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ALSO READ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ എംഡിഎംഎയുമായി പിടിയില്‍ ...

യുവാവിന്  ലഹരി നല്‍കിയവരെ കുറിച്ച്  പൊലീസ്  വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായ ഷഹാൻ സ്ഥിരം കുറ്റവാളിയാണെന്നും, ഇതിനുമുമ്പും വിവിധ പൊലീസ് സ്റ്റേഷനുകളിലായി ലഹരി കൈവശം വെച്ചതിനും ഉപയോഗിച്ചതിനും ഇയാൾക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ENGLISH SUMMARY:

A youth from Kakkoor was arrested in Koduvally, Kozhikode, after crashing his car into a parked vehicle while driving under the influence of synthetic drugs. The incident came to light when locals rushed to rescue the unconscious driver, identified as Muhammed Shafan, and discovered a packet of MDMA on the car's dashboard.