kannur-mdma-arrest

കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേരെ എംഡിഎംഎയുമായി പിടികൂടി. എടക്കാട് ചക്കരക്കല്‍ സ്റ്റേഷനുകളിലെ പൊലീസും ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. കണ്ണൂർ ചാലയിലെ ലോഡ്ജിലും ഇരിവേരിയിലെ വീട്ടിലുമായി നടത്തിയ പരിശോധനയില്‍ 17.9 ഗ്രാം ലഹരിമരുന്നാണ് പിടിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൂടാതെ എറണാകുളം വൈറ്റില സ്വദേശിനി എം.ഐശ്വര്യ, കണ്ണൂര്‍ ഇരിവേരി സ്വദേശി കെ.കെ.സഹീദ്, കാടാച്ചിറ സ്വദേശി എ.കെ.ഷമീൽ, ഏഴര സ്വദേശി ടി.പി.ഷിഫാദ്, മുഴപ്പിലങ്ങാട് സ്വദേശി എ.കെ.ഷുഹൂൽ, മലപ്പുറം മുണ്ടുപറമ്പ് സ്വദേശി കെ.പി.സഞ്ജീത് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ പക്കൽ നിന്നും ഡിജിറ്റൽ ത്രാസ്, ഗ്ലാസ് കുഴൽ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

അതേസമയം, കൊച്ചിയില്‍ എല്‍എസ്ഡി സ്റ്റാംപുമായി ബാര്‍ ഗായകന്‍ പിടിയിലായി. പനമ്പിള്ളി നഗർ സ്വദേശി സിജോ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 12 എല്‍എസ്ഡി സ്റ്റാംപുകൾ ‍ഡാന്‍സാഫ് സംഘം പിടികൂടിയിട്ടുണ്ട്. ബാറുകൾ കേന്ദ്രീകരിച്ച് സംഗീത പരിപാടികൾ നടത്തുന്ന ഇയാളെ അഞ്ചുമന ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിൽ നിന്നാണ് പിടികൂടിയത്. മ്യൂസിക് കംപോസിങ്ങിനായാണ് വീട് വാടകയ്ക്ക് എടുത്തിരിക്കുന്നത്.

ENGLISH SUMMARY:

Seven individuals, including a minor girl, were arrested in Kannur with 17.9 grams of MDMA during a joint operation by the Edakkad and Chakkarakkal police alongside the DANSAF squad. In a separate anti-narcotics crackdown in Kochi, the DANSAF team arrested a bar singer identified as Sijo Sebastian from a rented house near Anjumana Temple with 12 LSD stamps.