karuvatta-chargesheet
  • കൊച്ചുമകളും സുഹൃത്തുക്കളും മുത്തച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. നിര്‍ണായകമായത് ആറ് സിസിടിവി ദൃശ്യങ്ങളും സോഷ്യല്‍മീഡിയ ചാറ്റുകളും

കരുവാറ്റയിൽ കൗമാരക്കാർ പ്രതികളായ കൊലപാതകക്കേസിൽ കുറ്റപത്രം നൽകി. ഹരിപ്പാട് പോലീസ് ആണ് ജുവനൈല്‍ ജസ്റ്റിസ് ബോർഡിനു മുന്നിൽ കുറ്റപത്രം നൽകിയത്. കൊല്ലപ്പെട്ട 65കാരന്റെ ബന്ധുവായ പെൺകുട്ടി അടക്കം കേസിൽ നാലു പ്രതികൾ ആണ് ഉള്ളത്. ഓൺലൈനായി ആണ് കുറ്റപത്രം സമർപ്പിച്ചത്.

Also Read: ഒരു വെടിക്ക് രണ്ടുപക്ഷി; കെ.പി.സി.സി അധ്യക്ഷനൊപ്പം കണ്‍വീനറെയും മാറ്റണം

പതിനാറ് വയസ് പൂർത്തിയായ ഒന്നുമുതൽ മൂന്നുവരെ പ്രതികളെ മുതിർന്നവരായി പരിഗണിക്കണമെന്ന് അന്വേഷണം സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. 87 സാക്ഷിമൊഴികൾ, സിസിടിവി അടക്കം 98 രേഖകൾ , 12 തൊണ്ടിമുതലുകൾ എന്നിവയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

കരുവാറ്റയില്‍ 65കാരനെ കൊലപ്പെടുത്താന്‍ ആഴ്ചകള്‍ നീണ്ട ആസൂത്രണം നടത്തിയെന്നാണ് വ്യക്തമാകുന്നത്. അതിക്രൂരമായാണ് മുത്തച്ഛനോട് കൊച്ചുമകളും സുഹൃത്തുക്കളും പെരുമാറിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. 13കാരിയായ കൊച്ചുമകളാണ് ആസൂത്രണത്തിന്റെ തലച്ചോര്‍.  ഈ കുട്ടിയുടെ അമ്മയും മുത്തശ്ശിയും കേസില്‍ പ്രധാന സാക്ഷികളാണ്. കൊല്ലം പരവൂർ സ്വദേശികളും 16–18 പ്രായപരിധിയിൽ വരുന്നതുമായ 3 കൗമാരക്കാർ അതിക്രൂരമായാണു കൊല നടത്തിയതെന്ന് കുറ്റപത്രത്തില്‍ അടിവരയിട്ടു പറയുന്നുണ്ട്. 

ഓഗസ്റ്റ് 15ന് നടന്ന കൊലപാതകക്കേസില്‍ ആറ് സിസിടിവി ദൃശ്യങ്ങളാണ് പ്രധാന തെളിവായി മാറിയത്. കുറ്റാരോപിതരായ കൗമാരക്കാര്‍ ഹരിപ്പാട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കൊലപാതകം നടന്ന വീട്ടിലേക്ക് എത്തുന്നതും കൃത്യത്തിനു ശേഷം മടങ്ങുന്നതും ഈ ദൃശ്യങ്ങളിലുണ്ട്. ഇവരില്‍ മൂന്നുപേരെ മുതിര്‍ന്നവരായി കണക്കാക്കി വിചാരണ നടത്തണമെന്ന അപേക്ഷയും ഹരിപ്പാട് ഇൻസ്പെക്ടർ ബി.വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ച കുറ്റപത്രത്തോടൊപ്പം നല്‍കിയിട്ടുണ്ട്. ഒരു കൊലക്കേസിലെ എല്ലാ പ്രതികളും 18വയസില്‍ താഴെയുള്ള പ്രതികളെന്ന അപൂര്‍വതയും ഈ സംഭവത്തിനുണ്ട്. 

65കാരന്റെ കൊച്ചുമകളും സുഹൃത്തും നടത്തിയ സമൂഹമാധ്യമചാറ്റും കൊലപാതകം ആസൂത്രണം ചെയ്തതിനുള്ള പ്രധാന തെളിവാണ്. ബൈക്കും ഐഫോണും വാങ്ങാനുള്ള പണം വീട്ടിൽ നിന്ന് മോഷ്ടിക്കാമെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യ തീരുമാനം. ഓഗസ്റ്റ് 14ന് അലമാരയുടെ പൂട്ട് പൊളിക്കാൻ നോക്കിയതു കണ്ടുപിടിച്ച മുത്തച്ഛൻ, കുട്ടിയെ തല്ലുകയും ശകാരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതിനാൽ മുത്തച്ഛനും കൊച്ചുമകളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ഇനി കവർച്ച നടന്നാൽ താനാണ് ഇതിനു പിന്നിലെന്നു മുത്തച്ഛൻ മനസ്സിലാക്കുമെന്നു പെൺകുട്ടി കരുതി. അങ്ങനെയാണു കൊലപാതകത്തിലേക്ക് എത്തുന്നത്. 

പെൺകുട്ടിയുടെ സുഹൃത്ത് സഹായത്തിനായി മറ്റു രണ്ടുപേരെക്കൂടി കൂടെക്കൂട്ടി. ഇവർ നടത്തിയ ആശയവിനിമയവും പെൺകുട്ടി അയച്ചുകൊടുത്ത ലൊക്കേഷനും നിർണായക തെളിവായി മാറുകയായിരുന്നു. 15ന് രാത്രിയോടെ മൂന്നംഗ സംഘം ഹരിപ്പാട്ടെത്തി കൃത്യം നടപ്പാക്കി. സംഭവസമയത്ത് പെൺകുട്ടി മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കു മാറിയിരുന്നു. വിഡിയോ കോളിലൂടെ പെൺകുട്ടിയാണ് അലമാര കാണിച്ചുകൊടുത്തത്.

ശുചിമുറിയുടെ മേൽക്കൂര ഉയർത്തി വെന്റിലേഷനിലൂടെ അകത്തു കടന്ന കൗമാരക്കാർ കിടക്കവിരി ഗൃഹനാഥന്റെ മുഖത്തമർത്തി ബോധരഹിതനാക്കി. വായിൽ തുണി തിരുകി. മുണ്ടുകൊണ്ട് കൂട്ടിക്കെട്ടിയ കൈകൾ തുടയോടു ചേർത്തുകെട്ടി. കാലുകൾ തോർത്തു കൊണ്ടു വീണ്ടും കെട്ടി. അതിനു ശേഷം കഴുത്തിലും തലയിലും ചവിട്ടിയും തല്ലിയുമാണു കൊലപ്പെടുത്തിയത്. കൃത്യത്തിന് ആയുധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 

Charge Sheet Filed in Karuvatta Murder Case:

A charge sheet has been filed in a murder case in Karuvatta involving teenagers as the accused. The Haripad Police submitted the charge sheet before the Juvenile Justice Board. There are four accused in the case, including a girl who is a relative of the 65-year-old victim. The charge sheet was submitted online. The investigation team has requested that the first, second, and third accused—all of whom are over 16 years of age—be treated as adults.