ImageCredit/ Miami-Dade Police Department
15കാരിയെ ലൈംഗികചൂഷണത്തിന് ഇരയാക്കിയ കേസില്‍ സൈക്കോളജിസ്റ്റ് കുറ്റക്കാരിയെന്ന് കോടതി. സൗത്ത് ഫ്ലോറിഡയിലെ മരിയ ഡുവാര്‍ട്ടെയും കാമുകന്‍ ജേസന്‍ മൊജിക്കയും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
Also read: ജെന്‍സന്‍ ഹുവാങ്ങിന് ഒന്നിലധികം വിവാഹേതര ബന്ധം; എന്‍വിഡിയ സിഇഒ സ്ഥാനം തെറിച്ചേക്കും
കേസിനെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്– 2024 ഓഗസ്റ്റില്‍ ഒരു ദിവസം പെണ്‍കുട്ടി തന്‍റെ നായയുമായി നടക്കാനിറങ്ങിയപ്പോഴാണ് മരിയ പരിചയപ്പെടാനെത്തിയത്. വീട്ടിലെ പ്രശ്നങ്ങള്‍ കാരണം മാനസിക ബുദ്ധിമുട്ടിലായിരുന്ന കുട്ടിയെ സഹായിക്കാമെന്ന് മരിയ പറഞ്ഞുവിശ്വസിപ്പിച്ചു. തുടര്‍ന്ന് ഒരു ദിവസം പെണ്‍കുട്ടിയെ മിയാമിയിലെ ഹോട്ടലിലെത്തിച്ച് മരിയയുടെ കാമുകനുള്‍പ്പെടെയുളള പുരുഷന്‍മാര്‍ക്ക് കാഴ്ചവച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനും ലഹരി ഉപയോഗിക്കാനും നിര്‍ബന്ധിക്കുകയായിരുന്നു.
താന്‍ ഒറ്റയ്ക്കല്ല തന്നെ സംരക്ഷിക്കാന്‍ ആളുണ്ടെന്ന് വിശ്വസിച്ച പെണ്‍കുട്ടിയെ പ്രതി ചതിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ ജസ്റ്റിന്‍ ഫങ്ക് കോടതിയില്‍ പറഞ്ഞു. സൈക്കോളജിസ്റ്റ് എന്ന സ്ഥാനവും അറിവും ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിനു നിര്‍ബന്ധിച്ചതെന്നും പ്രോസിക്യൂട്ടര്‍ പറയുന്നു. പെണ്‍കുട്ടിയുടെ മുന്‍പില്‍വച്ച് മരിയ ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെട്ടതായും പ്രോസിക്യൂഷന്‍ ആരോപിച്ചു.
മാനസിക സംഘര്‍ഷങ്ങള്‍ക്ക് പരിഹാരമെന്നുള്‍പ്പെടെ പറഞ്ഞുവിശ്വസിപ്പിച്ചാണ് കുട്ടിയെ ഹോട്ടലിലെത്തിച്ചത്. അതേസമയം പ്രതി മരിയ മനുഷ്യക്കടത്ത് നടത്തിയെന്ന പ്രോസിക്യൂഷന്‍റെ ആരോപണം കോടതി തള്ളി. താന്‍ തെറ്റുകാരിയല്ലെന്ന് വിചാരണയിലുടനീളം മരിയ ആവര്‍ത്തിച്ചു. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് വരെ മരിയയെ ജയിലിലേക്ക് മാറ്റാൻ ജഡ്ജി എലൻ സൂ വെൻസർ ഉത്തരവിട്ടു. ജനുവരിയിലാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക. ഇവർക്ക് 15 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം. കാമുകന് ഏഴുവര്‍ഷം വരെ ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്. മരിയയുടെ ഔദ്യോഗിക ലൈസൻസ് സസ്പെൻഡ് ചെയ്തതായും ഫ്ലോറിഡ രേഖകള്‍ വ്യക്തമാക്കുന്നു.