malappuram-gold-theft

TOPICS COVERED

  • കവര്‍ച്ചാക്കേസിലെ പ്രതി സുഹൈദിന്റെ കല്യാണം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. ഇയാളാണ് സുഹൃത്തുക്കള്‍ക്കൊപ്പം മോഷണം പ്ലാന്‍ ചെയ്ത് നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ട്

മലപ്പുറത്ത് സ്വര്‍ണം കവര്‍ന്ന കേസില്‍  നവവരനും കൂട്ടുകാരും പിടിയിലായി. 24 പവൻ സ്വർണവും 5 ലക്ഷം രൂപയും കവർന്ന കേസിൽ രണ്ട് 17 വയസുകാരും 2 സ്ഥിരം കുറ്റവാളികളും പിടിയിലായി. കേസിലെ ഒരു 17 കാരന് ഏറ്റവും അടുത്തു ബന്ധമുള്ള വീട്ടിലാണ് കവർച്ച നടന്നത്. മോഷ്ടിച്ച സ്വർണം രണ്ടാമത്തെ 17 കാരന് കൈമാറി. രണ്ടാമൻ അറസ്റ്റിലായ ചക്കരമൂല സ്വദേശി സുഹൈദ്(25),എ.ആർ നഗർ സ്വദേശി ഉബൈദ്(32) എന്നിവർക്ക് കൈമാറുകയായിരുന്നു.

Also Read: ഏഴാംക്ളാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; 67 കാരന്‍റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമം


കവര്‍ച്ചാക്കേസിലെ പ്രതി സുഹൈദിന്റെ കല്യാണം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. ഇയാളാണ് സുഹൃത്തുക്കള്‍ക്കൊപ്പം മോഷണം പ്ലാന്‍ ചെയ്ത് നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കേസിൽ പിടിയിലായ 4 പേരിൽ 17 കാരായ 2 പേരേ ജാമ്യത്തിൽ വിട്ടയച്ചു. വീട്ടിലെ അലമാരയിലും കട്ടിലിന്റെ അറയിലും സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും സ്വർണ കോയിനുകളും ഉൾപ്പെടെ 23.5 പവൻ സ്വർണവും 4 വൈറ്റ് ഗോൾഡും 5 ലക്ഷം രൂപയുമാണ് നഷ്‌ടപ്പെട്ടിരുന്നത്. 

കഴിഞ്ഞ 5 ന് വൈകുന്നേരം 6 നും 6.30യ്ക്കും ഇടയിൽ മോഷണം നടന്നുവെന്നായിരുന്നു പരാതി.  അടുക്കളയിൽ നിന്ന് ഒരാൾ പോകുന്നത് കണ്ടെന്നും തന്നെ കത്തികൊണ്ട് എറിഞ്ഞ ശേഷം മോഷ്ടാവ് ഓടി രക്ഷപ്പെട്ടെന്നും  ഈ സമയത്ത് വീട്ടിലുണ്ടായിന്ന 17കാരൻ മൊഴി നൽകിയിരുന്നു. പിന്നാലെ ഈ 17 കാരന്റെ വിശദമായ മൊഴി പൊലീസ് എടുത്തതോടെയാണ്  നാടകം പൊളിഞ്ഞത്. താനും പ്ലസ്ടുവിന് പഠിക്കുന്ന സഹപാഠിയും  കവർച്ചയുടെ ഭാഗമാണന്ന് സമ്മതിക്കുകയായിരുന്നു. 

അറസ്റ്റിലായ പ്രതി സുഹൈദിനെതിരെ വധശ്രമത്തിന് വേങ്ങര പൊലീസ് സ്റ്റേഷനിലും ആയുധം ഉപയോഗിച്ച് ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ താനൂർ പൊലീസ് സ്റ്റേഷനിലും കേസുകളുണ്ട്. ഉബൈദിന്റെ പേരിൽ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ ഭീഷണിപ്പെടുത്തി പണം അപഹരിച്ച രണ്ടു കേസുകളും ഒരു കത്തിക്കുത്ത് കേസും നിലവിലുണ്ട്.

Newlywed Man Orchestrates Theft of 24 Sovereigns of Gold and ₹5 Lakh in Malappuram; Aided by Friends:

A newlywed man and his friends have been arrested in connection with a gold theft case in Malappuram. Two 17-year-olds and two habitual offenders were taken into custody for the theft of 24 sovereigns of gold and ₹5 lakh in cash. The robbery took place at a household with close ties to one of the 17-year-old suspects. The stolen gold was handed over to the second 17-year-old, who then passed it on to the other arrested individuals: Suhaid (25), a native of Chakkaramoola, and Ubaid (32), a native of A.R. Nagar.