പ്രതീകാത്മക ചിത്രം
ബിഹാറില്‍ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. റോഹ്താസിലും ഔറംഗബാദിലുമാണ് പെണ്‍കുട്ടികള്‍ ക്രൂരപീഡനത്തിനിരയായത്. രണ്ടും സംഭവങ്ങളിലും ഓട്ടോ ഡ്രൈവര്‍മാരാണ് പ്രതികള്‍. കുട്ടികളെ തന്ത്രപരമായി ആളൊഴിഞ്ഞ സ്ഥലത്തേക്കെത്തിച്ചാണ് ഉപദ്രവിച്ചത്.
Also read: ‘തങ്കം സര് അവര്‍’; തുണിക്കടയിലെ 20 ജീവനക്കാര്‍ക്കും ഒരു ലക്ഷം രൂപ ദീപാവലി സമ്മാനം, വൈറല്‍ മുതലാളി
റോഹ്താസിലെ കര്വന്ഡിയ പൊലീസ് സ്റ്റേഷന് പരിധിയില്‍ ബുധനാഴ്ചയാണ് ആദ്യസംഭവം നടന്നത്. ബേഡയിലേക്ക് പോകാനായാണ് 18കാരി ഓട്ടോയില്‍ കയറിയത്. ഓട്ടോയില്‍ ഡ്രൈവര്‍ക്കൊപ്പം സുഹൃത്തു കൂടിയുണ്ടായിരുന്നതായി പെണ്‍കുട്ടി പൊലീസിനു മൊഴി നല്കി. അല്പദൂരം ചെന്ന ശേഷം ഓട്ടോഡ്രൈവര്‍ മറ്റൊരു വഴി തിരഞ്ഞെടുക്കുകയും ആളൊഴിഞ്ഞ പ്രദേശത്തേക്ക് എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് അവിടെവച്ച് ഓട്ടോ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നാലെ പ്രതികള്‍ സംഭവസ്ഥലത്തുനിന്നും കടന്നുകളയുകയും ചെയ്തു.
Also read: ഏഴ് കൊലപാതകങ്ങൾക്ക് പിന്നിൽ ആരെല്ലാം? പ്രതിയുടെ 17കാരിയായ മകള്‍ പൊലീസ് കസ്റ്റഡിയില്‍; ചുരുളഴിയുന്നു
തുടര്‍ന്ന് കര്വാഡിയ സ്റ്റേഷനിലെത്തി പെണ്‍കുട്ടി പൊലീസിനെ വിവരം അറിയിച്ചതിനു പിന്നാലെ രണ്ടു പ്രതികളേയും പിടികൂടി. സന്ദീപ് കുമാർ,ധനഞ്ജയ് കുമാർ എന്നിവരാണ് പിടിയിലായത്. ക്രൈം നടത്തിയ ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കും ചികിത്സയ്ക്കുമായി സസാരം സദാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ഔറംഗബാദിലും ബുധനാഴ്ചയാണ് സമാനമായ രീതിയില്‍ 17കാരി ലൈംഗികമായി ആക്രമിക്കപ്പെട്ടത്. റെയില്‍വേ സ്റ്റേഷനിലേക്ക് പോകാനായി ജസോയ മോറിന് സമീപം ഓട്ടോറിക്ഷ കാത്തുനിന്ന പെണ്‍കുട്ടിയാണ് ഉപദ്രവിക്കപ്പെട്ടത്. റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാമെന്ന് പറഞ്ഞ പ്രതി ഏകദേശം 24കിലോമീറ്റര്‍ അകലെയുള്ള പാര്‍സിയ ഗ്രാമത്തിലെത്തിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ആളൊഴിഞ്ഞ ഇഷ്ടിക നിര്‍മാണ യൂണിറ്റിലെത്തിച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഒരുവിധത്തില്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി അടുത്ത മാര്‍ക്കറ്റിലെത്തി വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് പാഞ്ഞെത്തി കുട്ടിയെ ആശുപത്രിയിലാക്കി. വൈദ്യപരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു. പെണ്‍കുട്ടിയെ പിന്തുടര്ന്നെത്തിയ പ്രതി റോഷനെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. സ്കൂള്‍ വിദ്യാര്‍ഥിനിയാണ് ക്രൂരതക്കിരയായ പെണ്‍കുട്ടി.