indradev-pune

TOPICS COVERED

  • ഒരു രാത്രി ഇന്ദ്രദേവ് തന്നെ മുറിയിലേക്ക് വിളിപ്പിച്ചു, മുറിയില്‍ക്കയറിയ ഉടന്‍ കതകടച്ചു, പിന്നാലെ പീഡനം

വൃന്ദാവനത്തിലെ ആത്മീയ പ്രഭാഷകന്‍ ഇന്ദ്രദേവ് മഹാരാജിനെതിരെ ലൈംഗികപീഡന പരാതി. സേവാധാം ആശ്രമത്തില്‍ താമസിക്കുന്നതിനിടെ ഇന്ദ്രദേവ് മഹാരാജ് മുറിയിലേക്ക് വിളിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിഡിയോകോളിലൂടെ അശ്ലീലപ്രവ‍ര്‍ത്തികള്‍ക്ക് നിര്‍ബന്ധിച്ചെന്നുമാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പുണെയില്‍ നിന്നുള്ള യുവതിയാണ് ഇന്ദ്രദേവിനെതിരെ കാശിമിറ പൊലീസിനെ സമീപിച്ചിരിക്കുന്നത്. 

Also Read: തെക്കന്‍ ഇറാന്റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനം; ഒമാന്‍ കടലില്‍ കപ്പല്‍ ആക്രമിച്ച് യുഎസ്

അതേസമയം സംഭവം നടന്നത് മഥുരയിലായതിനാല്‍ തുടര്‍നടപടികള്‍ക്കായി പൊലീസ് സീറോ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. 2023ലാണ് യുവതിയുടെ പരാതിയില്‍ പറയുന്ന പീഡനം നടന്നത്. അന്ന് സമൂഹമാധ്യങ്ങളിലൂടെയാണ് യുവതി ഇന്ദ്രദേവിനെക്കുറിച്ച് അറിയുന്നതും പരിചയപ്പെടുന്നതും. മുംബൈയിലെ സാന്താക്രൂസില്‍ നടന്ന പ്രഭാഷണപരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഇന്ദ്രദേവില്‍ നിന്നും ദീക്ഷ സ്വീകരിച്ചിരുന്നു. തന്റെ വ്യക്തിപരമായ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്താമെന്ന് ഉറപ്പുനല്‍കി വിശ്വാസം നേടിയെടുത്ത ശേഷം തന്നെ ആശ്രമത്തിലേക്ക് വിളിപ്പിച്ചെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. 

ആശ്രമത്തില്‍ താമസിക്കുന്നതിനിടെ ഒരു രാത്രി ഇന്ദ്രദേവ് തന്നെ മുറിയിലേക്ക് വിളിപ്പിച്ചു, മുറിയില്‍ക്കയറിയ ഉടന്‍ കതകടച്ചു, പിന്നാലെ തന്നെ പീഡിപ്പിച്ചെന്നും യുവതി പറയുന്നു.  പിന്നീട് വിഡിയോ കോളിലൂടെ വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിക്കുകയും അശ്ലീല പ്രവര്‍ത്തികള്‍ ചെയ്യുകയും തന്റെ ദൃശ്യങ്ങള്‍ റെക്കോര്‍ഡു ചെയ്തെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ കാണിച്ചായിരുന്നു തുടര്‍ന്നുള്ള ഭീഷണിയും പീഡനവും. 

ഞാന്‍ ദൈവമാണെന്നും നീ എന്നെ അനുസരിക്കണമെന്നും ഇയാള്‍ പറഞ്ഞതായും യുവതി പറയുന്നു. പുണെയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു യുവതിയുെട വെളിപ്പെടുത്തല്‍. യുവതിക്കൊപ്പം സമാനമായ ചൂഷണം നേരിട്ട ചില സത്രീകളും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. നിലവില്‍ ഒരു പരാതിയില്‍ മാത്രമാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് യുവതിയുടെ പരാതിയില്‍ എഫ്ഐആര്‍ ഇടാന്‍ പൊലീസ് തയാറായത്.പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് തൃപ്തി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഇന്ദ്രദേവ് മഹാരാജ് തയാറായിട്ടില്ല. 

Sexual assault complaint has been filed aginst Indradev Maharaj:

A complaint of sexual assault has been filed against Indradev Maharaj, a spiritual preacher from Vrindavan. A young woman has alleged that while she was staying at the Sevadham Ashram, Indradev Maharaj called her into his room and assaulted her; she further claims that he later coerced her into engaging in obscene acts via video call. The woman, who hails from Pune, has approached the Kashimira police with the complaint against Indradev Maharaj