ചൈനീസ് ചാരയെന്ന് സംശയിക്കുന്ന യുവതിയുമായി മാത്രമല്ല എന്‍വിഡിയയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയുമായും സിഇഒ ജെന്സന് ഹുവാങ്ങിന് വിവാഹേതര ബന്ധമെന്ന് കണ്ടെത്തല്‍. ജെന്‍സനെ എന്‍വിഡിയെ സിഇഒ സ്ഥാനത്തു നിന്നു മാറ്റി പകരം ആളെ നിയമിക്കാന്‍ ബോര്‍ഡ് ഒരുങ്ങുന്നതായി വോള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ബുധനാഴ്ചയാണ് നിര്‍ണായക ബോര്‍ഡ് യോഗം.
ജെന്സന് ഹുവാങിന് പകരക്കാരനെ കണ്ടെത്താന്‍ ബോർഡ് നീക്കങ്ങളാരംഭിച്ചു. സ്ഥിരമായൊരാളെ കണ്ടെത്തുന്നതുവരെ താത്കാലിക സിഇഒ നിയമിക്കുന്നത് കമ്പനി പരിഗണിക്കുന്നുണ്ട്. ഇക്കാര്യങ്ങവെ പറ്റി ട്രംപ് ഭരണകൂടത്തിന് അറിവുണ്ടെന്നാണ് വിവരം. മൂന്ന് പതിറ്റാണ്ട് മുന്‍പ് ജെന്‍സെനും കൂടി ചേര്‍ന്നാണ് എന്‍വിഡിയ തുടങ്ങിയത്.
ആലീസ് ഹുവാങുമായുള്ള ആരോപണം നിലനില്കെ, എന്‍വിഡിയ ഹെല്‍ത് കെയര്‍ വൈസ് പ്രസിഡന്റ് കിംബർലി പവല്ലുമായും ജെന്സന് ബന്ധമുണ്ടെന്ന വിവരം ന്യൂയോര്‍ക് ടൈംസ് ആണ് പുറത്തുകൊണ്ടുവന്നത്. കഴിഞ്ഞ മാർച്ചില്‍ കാലിഫോര്‍ണിയയിലെ സാൻ ജോസിൽ നടന്ന എൻവിഡിയ സമ്മേളനത്തിനിടയിൽ ഒരു ഹോട്ടലിൽ വച്ച് ഹുവാങ്ങും 48 കാരിയായ പവലും അടുപ്പത്തോടെ പെരുമാറുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
2008 ല്‍ കമ്പനിയില്‍ ചേര്‍ന്ന പവല്‍ കമ്പനിയുടെ ചിപ്പ് സാങ്കേതിക വിദ്യ ഉന്നത വിദ്യാഭ്യാസ രംഗത്തും ആരോഗ്യ സംരക്ഷണത്തിലും പ്രയോജനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പദ്ധതികളുടെ ചുമതലയുള്ള ആളാണ്. ഈ ബന്ധം കമ്പനി നിയമങ്ങള്‍ക്ക് എതിരാണ്. എന്‍വിഡിയ പെരുമാറ്റചട്ടം പ്രകാരം വ്യക്തിബന്ധങ്ങള്‍ ഉള്‍പ്പെടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നാണ്. മാനേജർമാരും കീഴുദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെ നിയന്ത്രിക്കുന്ന നയങ്ങൾ കമ്പനി പിന്തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
2024 ന്റെ തുടക്കത്തിൽ എഐ ചിപ്പുകള്‍ വാങ്ങുന്ന ജോലി ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ജെൻസൻ ഹുവാങ്ങും ചൈനീസ് 'ചാര' എന്ന് സംശയിക്കപ്പെടുന്ന ആലീസും ആദ്യമായി കണ്ടുമുട്ടിയതെന്നാണ് വിവരം. ഇരുവരും തമ്മിലുള്ള ബന്ധം വഴി അമേരിക്കയുടെ കയറ്റുമതി വിലക്ക് നിലനില്കെ തന്നെ ശതകോടികൾ മൂല്യമുള്ള എഐ ചിപ്പുകൾ ചൈനയിലേക്ക് എത്തിച്ചു എന്നാണ് വിവരം. ഏകദേശം 7.5 ശതകോടി ഡോളർ മൂല്യമുള്ള എൻവിഡിയ എഐ ചിപ്പുകൾ കടത്തിയതായി 'ദി ഇൻഫർമേഷൻ' റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ കയറ്റുമതി വിലക്ക് നിലനിൽക്കുന്ന 2.40 ലക്ഷത്തോളം ചിപ്പുകൾ ചൈനയിലേക്ക് എത്തിക്കാൻ ആലീസ് ഹുവാങ് സഹായിച്ചു എന്നാണ് കണ്ടെത്തല്‍.
Google Trending Topic: jensen huang second affair