lpst-rank-holders-protest-tent-demolished-pinarayi-vijayan-dyfi-support

എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന്റെ പന്തൽ പൊലീസ് ബലം പ്രയോഗിച്ച് പൊളിച്ചുനീക്കിയത് സർക്കാരിന്റെ അസഹിഷ്ണുതയാ‌‌ണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. പൊലീസ് അതിക്രമത്തിന് മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ആശാ വർക്കർമാരുടെ ശക്തമായ സമരകാലത്തുപോലും പന്തൽ പൊളിച്ചുനീക്കുന്ന നടപടി ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ പിണറായി വിജയൻ.

അതിനിടെ, പോലീസ് പൊളിച്ചുനീക്കിയ സമരപ്പന്തൽ ഡി.വൈ.എഫ്.ഐ (DYFI) പ്രവർത്തകർ സ്ഥലത്തെത്തി പുനഃസ്ഥാപിച്ചു. എൽ.പി.എസ്.ടി റാങ്ക് ഹോൾഡർമാരുടെ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ഡി.വൈ.എഫ്.ഐ, പൊലീസ് നടപടിയിൽഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്തി.  

സമരപ്പന്തലിൽ നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന വളർമതിയെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. സമരപ്പന്തൽ ഒഴിയണമെന്ന് ആവശ്യപ്പെട്ട് സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് രാത്രി വൈകി അടിയന്തര നടപടിയുണ്ടായത്. പൊലീസ് നീക്കത്തിനെതിരെ റാങ്ക് ഹോൾഡർമാരും പിന്തുണയുമായെത്തിയ രാഷ്ട്രീയ നേതാക്കളും സ്ഥലത്ത് കടുത്ത പ്രതിഷേധത്തിലാണ്.

സമരപ്പന്തൽ പൊളിച്ചുമാറ്റി ഒഴിയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സമരാനുകൂലികൾക്ക് നോട്ടീസ് നൽകിയിരുന്നു. സമരം അവസാനിപ്പിക്കാൻ 24 മണിക്കൂർ സമയം അനുവദിച്ചിരുന്നെങ്കിലും നോട്ടീസ് അവഗണിച്ച് റാങ്ക് ഹോൾഡർമാർ സമരം തുടരുകയായിരുന്നു. ഇതേത്തുടർന്നാണ് പൊലീസെത്തി ഫ്ലെക്സുകളും ബാനറുകളും വലിച്ചുകീറി പന്തൽ പൂർണ്ണമായും പൊളിച്ചുനീക്കിയത്. പൊലീസ് നടപടി തടയാൻ ശ്രമിച്ച റാങ്ക് ഹോൾഡർമാരെയും പ്രവർത്തകരെയും പോലീസ് ബലം പ്രയോഗിച്ച് സംഭവസ്ഥലത്തുനിന്ന് മാറ്റി.

നിരാഹാര കിടപ്പിലായിരുന്ന വളർമതിയെ ആരോഗ്യനില കണക്കിലെടുത്ത് ബലപ്രയോഗത്തിലൂടെയാണ് ആംബുലൻസിലേക്ക് മാറ്റി ആശുപത്രിയിലാക്കിയത്. മുൻകൂട്ടി കൃത്യമായ മുന്നറിയിപ്പില്ലാതെ രാത്രിയുടെ മറവിൽ നടത്തിയ പൊലീസ് അതിക്രമം ജനാധിപത്യവിരുദ്ധമാണെന്ന് റാങ്ക് ഹോൾഡേഴ്സ് ആരോപിച്ചു. പോലീസ് നടപടിയറിഞ്ഞ് കൂടുതൽ രാഷ്ട്രീയ നേതാക്കളും പിന്തുണക്കാരായ പൊതുജനങ്ങളും സ്ഥലത്തേക്ക് എത്തുന്നുണ്ട്. പ്രദേശത്ത് പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ടെങ്കിലും റാങ്ക് ഹോൾഡർമാർ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ്.

ENGLISH SUMMARY:

Opposition Leader Pinarayi Vijayan strongly condemned the police action of forcefully demolishing the LPST rank holders' protest tent, attributing it to the government's intolerance. Amidst rising tensions, DYFI activists arrived at the venue, restored the demolished tent, and organized a massive protest march to the Secretariat in solidarity with the job aspirants.