sai-eswar-madhuri-rathod

പ്രശസ്ത തെലുങ്ക് നാടോടി ഗായകൻമാരായ ഈശ്വർ സായിക്കും നടി മധുരി റാത്തോഡിനും നേരെ അതിക്രമം. ഈശ്വർ സായിയുടെ ഭാര്യ ശരണ്യയാണ് ഇരുവരും താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലേക്ക് അതിക്രമിച്ചുകയറി മര്‍ദിച്ചത്. തെലങ്കാനയിൽ തരംഗമായ നിരവധി ഫോക്ക് ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് ഈശ്വർ സായിയും മധുരി റാത്തോഡും. വെമുലവാഡയിലെ റെഡ്ഡി ഭവനിൽ അർധരാത്രിയിൽ ഇരുവരേയും ഒരേ മുറിയിൽ കണ്ടെത്തിയതോടെ ശരണ്യ കോപാകുലയാവുകയായിരുന്നു. മുറിയിലേക്ക് കയറിയ ഇവര്‍  മാധുരിയെ മര്‍ദിച്ചു. മകനേയും എടുത്താണ് ശരണ്യ ഹോട്ടലിലേക്ക് എത്തിയത്. 'എന്റെ ഭർത്താവിനെ കണ്ടോ?' എന്ന് ആക്രോശിച്ച ശരണ്യ കുളിമുറിയിലായിരുന്ന ഭർത്താവിനെ വലിച്ചിഴച്ച് എല്ലാവരുടെയും മുന്നിൽ നിർത്തുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

മാധുരിയുമായി ഈശ്വര്‍ സായിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ശരണ്യ ആരോപിച്ചു. മാധുരി മനഃപൂർവ്വം ഭർത്താവിനെ വശീകരിച്ച് അദ്ദേഹത്തെ കീഴ്പ്പെടുത്താൻ പ്രേരിപ്പിച്ചതാണെന്നും അവര്‍ തങ്ങളുടെ ദാമ്പത്യജീവിതത്തിലേക്ക് കടന്നുവന്ന് കുടുംബം നശിപ്പിച്ചുവെന്നും ശരണ്യ പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പണ്ട് മാധുരി വേർപിരിഞ്ഞപ്പോൾ അവൾ അവളെ ആശ്വസിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പക്ഷേ അവൾ അവളുടെ അരികിലിരുന്ന് ഇങ്ങനെ പിന്നിൽ നിന്ന് കുത്തുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല. ഇത്തരക്കാർ ഇൻഡസ്ട്രിക്ക് ചീത്തപ്പേരുണ്ടാക്കുമെന്നും അത്തരം പെൺകുട്ടികളെ നാടൻ പാട്ട് ഇൻഡസ്ട്രിയിലേക്ക് കടക്കാൻ അനുവദിക്കരുതെന്നും പറഞ്ഞുകൊണ്ട് സായി ഈശ്വറിന്റെ ഭാര്യ വികാരാധീനയായി. 

ENGLISH SUMMARY:

Popular Telugu folk singer Ishwar Sai and actress Madhuri Rathod were allegedly assaulted by Sai’s wife, Sharanya, at a hotel in Vemulawada. Sharanya barged into their room at Reddy Bhavan at midnight with her child after discovering the duo together. She physically attacked Madhuri and dragged her husband out of the bathroom while accusing Madhuri of seducing Sai and ruining their marriage. Expressing her sense of betrayal, Sharanya stated that despite having supported Madhuri through her past breakup, Madhuri had backstabbed her and brought disrepute to the folk music industry.