• ഇന്‍സ്റ്റഗ്രാമിലെ പ്രണയത്തെക്കുറിച്ച് സുഹൃത്തിനോട് പറഞ്ഞു, പിന്നാലെ സുഹൃത്ത് പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചു

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകിക്കുവേണ്ടി ദീര്‍ഘനാളായി സുഹൃത്തുക്കളായിരുന്നവര്‍ തമ്മിലടിച്ചു. ആലുവ കുട്ടമശ്ശേരിയിലാണ് സംഭവം.  കീഴ്മാട് കണ്ണാട്ടുപറമ്പില്‍ മുഹമ്മദ് അസീലും തുരുത്തിക്കാട് സ്വദേശി തൊല്‍ഹത്തും തമ്മിലാണ് പ്രശ്നമുണ്ടായത്.

Also Read: കുളിമുറിയിൽ നിന്ന് ഭർത്താവിനെ വലിച്ചിറക്കി; നടിയുടെ കരണത്തടിച്ച് ഭാര്യ

 സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിനു വേണ്ടി ഏറെ കാലമായി സുഹൃത്തുക്കളായിരുന്നവരാണ് തമ്മില്‍ ഏറ്റുമുട്ടിയത്. ദീര്‍ഘനാളത്തെ സൗഹൃദം നഷ്ടപ്പെടുന്ന വിധത്തിലാണ് കാര്യങ്ങള്‍ എത്തിപ്പെട്ടത്. ഇന്‍സ്റ്റഗ്രാമിലെ തന്റെ പ്രണയത്തെക്കുറിച്ച് തൊല്‍ഹത്ത് മുഹമ്മദ് അസീലിനോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ അസീല്‍ ഈ പെണ്‍കുട്ടിയുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചു. ഇതാണ് തൊല്‍ഹത്തിനെ പ്രകോപിപ്പിച്ചത്. 

തൊല്‍ഹത്തിനെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ മുഹമ്മദ് അസീല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

Man Stabs Longtime Friend Over Instagram Relationship Dispute; Suspect Arrested:

A long-standing friendship turned violent in Kuttamassery near Aluva following a dispute over a relationship formed on Instagram. The incident occurred after Tolhat discovered that his longtime friend, Muhammed Aseel, attempted to establish a relationship with the same girl Tolhat had previously confided about. Enraged by the betrayal, Tolhat engaged in an argument with Aseel, which escalated into a violent stabbing. Muhammed Aseel is currently undergoing medical treatment for his injuries, while the Aluva police have taken Tolhat into custody