ഇന്‍സ്റ്റാ അക്കൗണ്ട് സസ്പെന്‍ഡ് ആയെന്ന് രാഹുല്‍ ഈശ്വറിന്‍റെ സോഷ്യല്‍ മീഡിയ ടീം. ഫേസ്ബുക്ക് പേജിലൂടെയാണ്  ഔദ്യോഗിക ഇന്‍സ്റ്റ അക്കൗണ്ട് സസ്പെന്‍ഡ് ആയ വിവരം  പങ്കുവച്ചത്. ചിലരുടെ മാസ് റിപ്പോര്‍ട്ടിങ് കാരണമാണ്  അക്കൗണ്ട് സസ്പെന്‍ഡായതെന്നും കുറിച്ചിട്ടുണ്ട്. 

നവംബര്‍ ആറിനാണ് രാഹുലിന്‍റെ അക്കൗണ്ട് മെറ്റ സസ്പെന്‍ഡ് ചെയ്തത്. നിയമലംഘനങ്ങളെക്കുറിച്ചോ കോപ്പിറൈറ്റ് പ്രശ്നങ്ങളെക്കുറിച്ചോ മെറ്റയില്‍ നിന്ന് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് രാഹുലിന്‍റെ ഭാര്യ ദീപ വിഷയത്തില്‍ മുന്‍പ് പ്രതികരിച്ചിരുന്നു. 

പ്രമുഖ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് നടക്കുന്ന ഫാന്‍ ഫൈറ്റുകളുടെ ഭാഗമായുണ്ടായ കൂട്ടായ റിപ്പോര്‍ട്ടിങ്ങാണ് അക്കൗണ്ട് സസ്പെന്‍ഷന് പിന്നിലെന്നാണ് നിഗമനം. മുന്‍പ് ഇതേ റിയാലിറ്റി ഷോയില്‍ മല്‍സരാര്‍ഥികളായിരുന്ന കടല്‍കൊമ്പന്‍ ആസിഫ് എന്നിവരുടെ അക്കൗണ്ടുകളും സമാനരീതിയില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. 

അക്കൗണ്ട് തിരിച്ചുപിടിക്കുന്നതിനായി അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നും മെറ്റയുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ദീപ മുന്‍പ് പ്രതികരിച്ചിരുന്നു. ഇതിനിടയിലാണ് തന്‍റെ അക്കൗണ്ട് സസ്പെന്‍ഡായെന്നും പുതിയ അക്കൗണ്ട് തുടങ്ങിയെന്നും അറിയിച്ച് രാഹുലിന്‍റെ എഫ് ബി പേജ് തന്നെ  രംഗത്തുവരുന്നത്. പുതിയ അക്കൗണ്ട് ഫോളോ ചെയ്യാനായി ക്യു ആര്‍ കോഡും  പങ്കുവച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Rahul Easwar Instagram account suspended due to mass reporting from reality show fan fights, prompting him to launch a new profile. The official update details Meta's suspension and the ongoing efforts to appeal the decision.