beggers-youtube
  • ഹരിദ്വാർ കൗവഡ് മേളയ്ക്കിടെ തെരുവിൽ ഭിക്ഷ യാചിക്കുന്നവരുടെ വരുമാനം കണ്ടെത്താൻ ഉത്തരേന്ത്യൻ യൂട്യൂബറും സുഹൃത്തും വ്യത്യസ്ത പരീക്ഷണം നടത്തി.

തെരുവിൽ ഭിക്ഷ യാചിക്കുന്ന ഒരാൾക്ക് ഒരു ദിവസം എത്ര രൂപ വരുമാനം ലഭിക്കും? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നടത്തിയ വേറിട്ട പരീക്ഷണമാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള യൂട്യൂബറായ പുരുഷോത്തം വസിഷ്ഠും സുഹൃത്ത് സച്ചിനും നടത്തിയത്. ഹരിദ്വാറിലെ കാവഡ് മേളയ്ക്കിടെ ഭിക്ഷാടകന്റെ വേഷമണിഞ്ഞ് വിഡിയോ ചിത്രീകരിച്ചു. 1,000 മുതൽ 2,000 രൂപ വരെ പ്രതീക്ഷിച്ച സ്ഥാനത്ത് ദിവസാവസാനം വലിയൊരു തുകയാണ് ഇവർക്ക് ലഭിച്ചത്.

കീറിയ വസ്ത്രം ധരിച്ച്, മുഖത്ത് കരിതേച്ച്, കൈയിലൊരു പാത്രവുമായാണ് സച്ചിൻ തെരുവിലിറങ്ങിയത്. ഡിജിറ്റൽ പേയ്മെന്റുകൾ സ്വീകരിക്കുന്നതിനായി കഴുത്തിൽ ക്യുആർ കോഡ് ബോർഡും തൂക്കിയിരുന്നു. എട്ടു മണിക്കൂര്‍ കൊണ്ട് 4,000 രൂപയോളം സമാഹരിക്കാൻ സംഘത്തിന് കഴിഞ്ഞു.

Also Read: പാക്കിസ്ഥാനിലേക്ക് തുടർച്ചയായി ചൈനീസ്, തുർക്കിഷ് സൈനിക വിമാനങ്ങൾ; ലക്ഷ്യമെന്ത്?

തുടക്കത്തിൽ വരുമാനം വളരെ കുറവായിരുന്നു. ആദ്യ കുറച്ചു മണിക്കൂറുകളിൽ 130 രൂപ മാത്രമാണ് സച്ചിന് ലഭിച്ചത്. ഇതിൽ 40 രൂപ ക്യുആർ കോഡ് വഴി ലഭിച്ച ഡിജിറ്റൽ പേയ്മെന്റായിരുന്നു. അതിനിടെ, തെരുവിൽ സൺഗ്ലാസ് വിൽക്കുന്നൊരാൾ സച്ചിന് ഒരു ജോടി സൺഗ്ലാസ് സൗജന്യമായി നൽകുകയും ചെയ്തു.

Also Read: ഹോം വര്‍ക്ക് ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു; യുകെജി വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു

ഭിക്ഷാടനത്തിനിടെ പ്രദേശത്തെ യഥാർഥ ഭിക്ഷാടകരുമായും സച്ചിൻ സംസാരിച്ചു. സ്വന്തം പേരോ മുൻകാല ജീവിതമോ ഓർത്തെടുക്കാൻ കഴിയാത്തവരും അക്കൂട്ടത്തിലുണ്ടെന്ന് ഇരുവരും വിഡിയോയിൽ പറഞ്ഞു. നാല് മണിക്കൂറിനുള്ളിൽ 800 രൂപ ലഭിച്ച ഭിക്ഷാടനം പൂർത്തിയായപ്പോൾ ആകെ തുക 4,000 രൂപയിലെത്തി. ദിവസവും ഇത്രയും തുക ലഭിച്ചാൽ പ്രതിമാസം 1.2 ലക്ഷം രൂപ വരെ നേടാനാകുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.

എന്നാൽ ഭിക്ഷാടനം വിചാരിക്കുന്നത്ര എളുപ്പമല്ലെന്നും വലിയ ശാരീരിക-മാനസിക ആഘാതം സൃഷ്ടിക്കുന്ന പ്രവൃത്തിയാണെന്നും സംഘം വ്യക്തമാക്കുന്നു. ദിവസം മുഴുവൻ ആളുകളെ സമീപിക്കാനുള്ള ഊർജം നിലനിർത്തുന്നത് അതികഠിനമാണെന്ന അനുഭവക്കുറിപ്പോടെയാണ് വിഡിയോ അവസാനിക്കുന്നത്.

ENGLISH SUMMARY:

A YouTuber from North India and his friend recently disguised themselves as beggars during the Kanwar Mela in Haridwar to test daily earnings. Equipped with tattered clothes and a digital QR code for online donations, the pair managed to collect around 4,000 rupees in just a few hours. Although the experiment revealed a surprisingly lucrative daily intake, they noted that panhandling is physically and mentally exhausting. Ultimately, the social experiment highlighted the harsh realities and unpredictable nature of street begging.