Image from the video

  • അധ്യാപികയെ സ്കൂളിനു പുറത്തേക്ക് വലിച്ചിഴച്ച് കുത്തിക്കൊലപ്പെടുത്തി. പ്രതി പിടിയില്‍

സ്കൂളില്‍ നിന്നും അധ്യാപികയെ ഗേറ്റിനടുത്തേക്ക് വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. 29കാരിയായ സന്ധ്യയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. പ്രതി അമിത്(21)നെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സ്കൂളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. Also Read: സ്വന്തം കുഞ്ഞിനായി 13 കാരിയുടെ നിയമപോരാട്ടം; കോടതിയേയും അമ്പരപ്പിച്ച കേസ്

സിക്രോണ സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ സന്ധ്യയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച രാവിലെയാണ് സംഭവം. രാവിലെ ഒമ്പതരയോടെ പ്രതി സ്കൂളിലെത്തി ജീവനക്കാരോട് സന്ധ്യയെ കാണണമെന്ന് പറഞ്ഞു, ഭര്‍ത്താവിന്റെ പേര് പറഞ്ഞാണ് സ്കൂളിലെത്തിയത്. വിവരമറിഞ്ഞ് സ്കൂളിന്റെ പ്രധാന ഗേറ്റിന് അടുത്തെത്തിയ സന്ധ്യയുടെ ദേഹത്തേക്ക് പ്രതി ചാടിവീഴുകയായിരുന്നു. പിന്നാലെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. സന്ധ്യയുടെ മുഖത്തും കഴുത്തിലും നെഞ്ചിലും വയറ്റിലുമായി 27തവണ കുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. Also Read: എസ്ഐയുടെ കൈ ബലമായി പിടിച്ചുതിരിച്ചു, കോണ്‍സ്റ്റബിളിന്റെ മുഖത്തേക്ക് പുകയൂതി; യുവാവ് പിടിയില്‍

മുഖംമൂടി ധരിച്ചാണ് പ്രതി സന്ധ്യയെ കാത്തുനിന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗേറ്റിനടുത്ത് സുരക്ഷാ ജീവനക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ആക്രമണത്തിനിടെ സന്ധ്യ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്തുടർന്ന് കുത്തുകയായിരുന്നു. അവർ നിലത്തുവീണ ശേഷവും പ്രതി ആക്രമണം തുടര്‍ന്നു. ആക്രമണം കണ്ട് സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഓടിയെത്തിയെങ്കിലും അയാള്‍ക്കു നേരെയും പ്രതി ആക്രമണത്തിന് ശ്രമിച്ചു.  Also Read: 14കാരിയെ കഴുത്തറുത്ത് കൊന്നു; അരയ്ക്ക് താഴെയുള്ള വസ്ത്രങ്ങൾ ഈരി കഴുത്തിൽ മുറുക്കിയ നിലയില്‍ മൃതദേഹം


പിന്നാലെ ഇയാള്‍ പുറത്ത് നിര്‍ത്തിയിട്ടിരുന്ന നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. സന്ധ്യയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. രണ്ടുവര്‍ഷം മുന്‍പ് സന്ധ്യ ജോലി ചെയ്തിരുന്നത് ഇയാളുടെ ഗ്രാമത്തിലെ സ്കൂളിലായിരുന്നു. അവിടെവച്ചാണ് ഇരുവരും പരിചയപ്പെട്ടത്. എന്നാല്‍ ഇയാള്‍ പിന്നാലെ നടന്ന് ഉപദ്രവം തുടങ്ങിയതോടെ സന്ധ്യ പതിയെ ഇയാളില്‍ നിന്നും അകലാനും സംസാരിക്കാതിരിക്കാനും ശ്രമിച്ചു. 

 

അടുത്തിടെ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകുമെന്ന് സന്ധ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ലൈംഗികാതിക്രമ ശ്രമത്തിന് സന്ധ്യ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇയാള്‍ക്ക് പരസ്യമായി മാപ്പു പറയേണ്ടിയും വന്നിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Lured Out Using Husband’s Name: 29-Year-Old School Teacher Brutally Stabbed to Death in Faridabad:

A 29-year-old teacher named Sandhya was brutally stabbed to death outside a private school in Haryana's Faridabad on Monday morning. The attacker, identified as 21-year-old Amit, lured her to the main gate by posing as a messenger sent by her husband. Upon her arrival, the masked suspect dragged her outside and stabbed her 27 times across her face, neck, chest, and abdomen. Police arrested the suspect shortly after the incident, revealing that the attack was driven by revenge after Sandhya had previously confronted him for stalking and forced him to issue a public apology for harassment.