Image: X, @DailyMail, AI Enhanced

  • 16കാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട അധ്യാപികയ്ക്കെതിരെ കുട്ടിയുടെ മൊഴി. അധ്യാപിക തന്നെ വിളിച്ചത് ‘നമ്പര്‍ 8’ എന്ന്. അധ്യാപികയുമായി ലൈംഗികബന്ധത്തിലേ‍ര്‍പ്പെടുന്ന എട്ടാമത്തെ പുരുഷനെന്ന് പ്രോസിക്യൂട്ടര്‍

 16കാരനായ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടെന്ന കേസിൽ ലണ്ടനിലെ അധ്യാപികയ്ക്കെതിരായ വിചാരണ പുരോഗമിക്കുന്നതിനിടെ വിദ്യാർഥിയുടെ മൊഴി പുറത്തുവന്നു. അധ്യാപികയുമായുള്ള ബന്ധത്തെക്കുറിച്ച് സ്കൂൾ അധികൃതരോടും ചൈൽഡ് പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരോടും താൻ വെളിപ്പെടുത്താതിരുന്നത് അധ്യാപികയെ സംരക്ഷിക്കാനായിരുന്നുവെന്നാണ് വിദ്യാർഥിയുടെ മൊഴി. 30കാരിയായ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപിക ബ്രോൺവെൻ ജെയിംസിനെതിരായ വിചാരണ വിൻചസ്റ്റർ ക്രൗൺ കോടതിയിലാണ് നടക്കുന്നത്.

Also Read: 'മിസ് എന്നു വിളിക്കണം'; കാറില്‍ ഇരുത്തി ചുംബിച്ചു; വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തില‍േര്‍പ്പെട്ട് അധ്യാപിക

സ്നാപ്ചാറ്റിലൂടെയാണ് അധ്യാപികയും വിദ്യാർഥിയും തമ്മിൽ പരിചയപ്പെട്ടത്. പിന്നീട് ബന്ധം അടുത്തു. ആദ്യം കാറിൽവച്ച് ചുംബിച്ചെന്നും പിന്നീട് അധ്യാപികയുടെ വീട്ടിലെത്തി ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും വിദ്യാർഥി മൊഴി നൽകിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നാല് തവണ ലൈംഗികബന്ധമുണ്ടായതായും മൊഴിയിൽ പറയുന്നു.

Also Read: മദ്രസ വിപുലീകരിക്കുന്നതിന് വേണ്ടി ക്ഷേത്രം ഇടിച്ചുനിരത്തി? ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍

ടെലിവിഷനിൽ വിംബിള്‍ഡൺ മത്സരം കാണുന്നതിനിടെ അധ്യാപിക ആദ്യം സ്വന്തം വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും തുടർന്ന് തന്‍റെ വസ്ത്രങ്ങള്‍ അഴിച്ചെന്നും വിദ്യാർഥി പറഞ്ഞു. അധ്യാപികയുമായുള്ള ബന്ധം തുടരുന്നതിനിടയിലും അവരുടെ ക്ലാസുകളിൽ താൻ പങ്കെടുത്തിരുന്നു. അന്ന് സംഭവിക്കുന്നത് തെറ്റാണെന്ന് പൂർണമായി തിരിച്ചറിഞ്ഞിരുന്നില്ലെന്നും വിദ്യാർഥി മൊഴി നൽകി. ഫോണിൽ തന്‍റെ പേര് സേവ് ചെയ്യാതെ ‘നമ്പർ 8’ എന്നാണ് അധ്യാപിക രേഖപ്പെടുത്തിയിരുന്നതെന്നും വിദ്യാർഥി പറഞ്ഞു.

അധ്യാപികയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട എട്ടാമത്തെ പുരുഷനാണ് ഈ വിദ്യാര്‍ഥിയെന്നാണ് ഇതിന്‍റെ അർഥമെന്ന് പ്രോസിക്യൂട്ടർ എഡ്വേർഡ് കൾവർ ജൂറിയോട് വ്യക്തമാക്കി. ക്ലാസെടുക്കുന്നതിനിടയിലും വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അധ്യാപിക അനുമതി നൽകിയിരുന്നുവെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അധ്യാപികയും വിദ്യാർഥിയും തമ്മിലുള്ള സന്ദേശങ്ങൾ മറ്റൊരു വിദ്യാർഥിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

സന്ദേശങ്ങൾ ആ വിദ്യാർഥി മറ്റൊരു അധ്യാപകനെ കാണിച്ചതോടെയാണ് സ്കൂൾ അധികൃതർക്ക് വിവരം ലഭിച്ചതെന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. എന്നാൽ തനിക്കെതിരായ നാല് ലൈംഗിക കുറ്റങ്ങളും ബ്രോൺവെൻ ജെയിംസ് നിഷേധിച്ചു. വിദ്യാർഥിയുമായി ലൈംഗികബന്ധമുണ്ടായിട്ടില്ലെന്നും വിദ്യാർഥി തന്‍റെ വീട്ടിലെത്തിയിട്ടില്ലെന്നും ചോദ്യം ചെയ്യലിനിടെ അധ്യാപിക പറഞ്ഞതായി പൊലീസ് കോടതിയെ അറിയിച്ചു. മറ്റൊരു വിദ്യാർഥിയുടെ ഇടപെടലിന്‍റെയോ പ്രേരണയുടെയോ ഫലമായാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയർന്നതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസിൽ വിചാരണ തുടരുകയാണ്.

"I Was Her Number 8": Student Details Intimacy in Trial Against London Teacher Bronwen James:

A 30-year-old physical education teacher in London, Bronwen James, is facing trial at Winchester Crown Court for allegedly having an improper sexual relationship with a 16-year-old student. The victim testified that after connecting over Snapchat, the interaction escalated to physical intimacy at her home, where she saved his contact as "Number 8." The student initially hid the relationship from school officials and child protection authorities to protect the teacher, but the incident came to light after another student noticed their messages. Bronwen James has denied all charges, claiming the student never visited her home and suggesting the allegations stem from peer influence