video screen grab

TAGS

കാമുകിയെ കാണാനെത്തിയ പഞ്ചായത്തംഗത്തെ നാട്ടുകാര്‍ പിടികൂടി തല്ലിച്ചതച്ചു. ബിഹാറിലെ വെസ്റ്റ്ചമ്പാരന്‍ ജില്ലയിലെ ബെട്ടിയയിലാണ് സംഭവം. രാത്രി യുവതിയെ കാണാനെത്തിയ പഞ്ചായത്തംഗത്തെ വീട്ടിലെ കട്ടിലിനടിയില്‍ നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി. 

Also Read: ആറ് മാസംകൊണ്ട് 23 വധശിക്ഷ; ജഡ്ജിക്ക് കുടുംബകോടതിയിലേക്ക് സ്ഥലമാറ്റം

വാര്‍ഡ് മെമ്പറും സ്ത്രീയും പ്രണയത്തിലാണെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. അർധരാത്രിയോടെ ഇയാള്‍ സ്ത്രീയുടെ വീട്ടിൽ എത്തിയതായി വിവരം ലഭിച്ച നാട്ടുകാർ വീട്ടിനു മുന്നില്‍ തടിച്ചുകൂടുകയായിരുന്നു. അകത്തു കടന്ന നാട്ടുകാര്‍ വാർഡ് അംഗം കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. പിന്നാലെ സംഘര്‍ഷമുണ്ടാവുകയും ജനക്കൂട്ടം വാർഡ് അംഗത്തെ മർദിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് വാര്‍ഡ് അംഗത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

Also Read: മദ്യപിച്ച് വാഹനം ഓടിക്കുന്നതിനെതിരെ സ്‌റ്റാറ്റസ്; മിനിട്ടുകൾക്കകം മദ്യപാനിയുടെ കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം

ബെട്ടിയയിലെ നൗട്ടാൻ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൗത്ത് തെൽഹുവ പഞ്ചായത്തിലാണ് സംഭവം നടന്നത്. പഞ്ചായത്തിലെ 12-ാം വാർഡ് അംഗമാണ് മര്‍ദനമേറ്റയാള്‍. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തിന്റെ എല്ലാ വശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ENGLISH SUMMARY:

A local ward member in West Champaran district of Bihar was caught and severely thrashed by villagers after entering his lover's house late at night. The suspicious locals gathered outside the woman's house in Bettiah after spotting the local representative arriving at midnight. Upon searching the residence, the angry crowd discovered the politician hiding under a bed and immediately launched a physical assault on him. Police from the Nautan station arrived at the scene shortly after to rescue the ward member and take him into custody while initiating a thorough investigation.