ravikumar-divakar

TOPICS COVERED

ആറ് മാസത്തിനിടെ 23 വധശിക്ഷകൾ വിധിച്ച അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിനെ മുസാഫർ നഗറിലെ കുടുംബ കോടതിയിലേക്ക് സ്ഥലം മാറ്റി. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് രവികുമാർ ദിവാകറിനെ സ്ഥലം മാറ്റിയത്. ‌‌

ഫാസ്റ്റ് ട്രാക്ക് കോടതിയുടെ അധ്യക്ഷത വഹിച്ചിരുന്ന രവികുമാറിനെ കുടുംബ കോടതിയിലെ അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജിയായാണ് നിയമിച്ചിരിക്കുന്നത്. രവികുമാര്‍ ഒഴിയുന്ന സ്ഥാനത്തേക്ക് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയായി ശിവകുമാരി ചുമതലയേൽക്കും.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 11 കേസുകളിലായി 23 വധശിക്ഷകളാണ് രവികുമാർ ദിവാകര്‍ വിധിച്ചത്. ആഗസ്റ്റില്‍ തന്‍റെ കോടതിയില്‍ നിന്ന് കൊലപാതകവും മറ്റ് കുറ്റകൃത്യങ്ങളും അടക്കമുള്ള  97 കേസുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള ജില്ലാ സെഷൻസ് ജഡ്ജി ബി.കെ സിങ്ങിന്‍റെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് രവികുമാര്‍ രംഗത്തെത്തിയിരുന്നു. 

ENGLISH SUMMARY:

Judge Ravikumar Divakar transfer news highlights his recent reassignment to the Muzaffarnagar family court by the Allahabad High Court after delivering multiple death sentences. The fast-track court judge made headlines for pronouncing twenty-three death sentences within a span of six months.