• യുപിയിലെ 1.27 കോടി ഹിന്ദു വോട്ടര്‍മാരെ നീക്കിയതാര്? പിന്നില്‍ പ്രവര്‍ത്തിച്ചതാരെന്ന് ചോദിച്ച് യോഗി, മുസ്ലിം വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചതിനാല്‍ എസ് പി അധ്യക്ഷന്‍ ഇനി മിണ്ടില്ലെന്നും യോഗി

ഉത്തര്‍പ്രദേശില്‍ എസ്ഐആറിലൂടെ 1.27 കോടി ഹിന്ദുക്കളെ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി നല്‍കിയ പരാതിയില്‍ ഈ മാസം പതിനേഴിനുശേഷം പ്രതികരിക്കാമെന്ന് യുപി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രതികരിച്ചു. സ്പെഷ്യല്‍ സമ്മറി റിവിഷന്‍ കരട് തയാറാക്കിയ ശേഷമേ ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കഴിയൂ എന്നാണ് കമ്മിഷന്‍റെ നിലപാട്. അങ്ങനെയെങ്കില്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ്കുമാറിനെ ഇംപീച്ച് ചെയ്യാന്‍ യോഗി ആവശ്യപ്പെടണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.

Also read: 'ജില്ലാ കലക്ടര്‍ക്ക് അശ്ലീല സന്ദേശമയച്ചു, രാത്രിയില്‍ വീട്ടില്‍ കയറി ചെന്നു'

യുപിയില്‍ മുസ്‍ലിം വോട്ടര്‍മാരുടെ എണ്ണം 1.65 ശതമാനം വര്‍ധിച്ചപ്പോള്‍ 1.27 കോടി ഹിന്ദുക്കളെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ബിജെപി ആരോപിക്കുന്നത്. ഈ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിയത് എന്തടിസ്ഥാനത്തിലാണെന്നും അതിനു പിന്നില്‍ ആരാണെന്നും വ്യക്തമാക്കാന്‍ യോഗി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു.

Also Read: 'ബിലോങ്ങിങ്, എ ജേർണി ഓഫ് ലവ്'; സോണിയ ഗാന്ധിയുടെ ആത്മകഥ വിപണിയില്‍

‘പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ വോട്ടര്‍പട്ടികയിലുണ്ടായിരുന്ന ഈ വോട്ടര്‍മാര്‍ക്ക് പിന്നീട് എന്തുസംഭവിച്ചെന്നാണ് ഞാന്‍ ചോദിക്കുന്നത്, ആരാണ് ഇതിനുപിന്നില്‍? 66 ലക്ഷം വോട്ടര്‍മാരില്‍ 55 ലക്ഷം പേരും സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാണ്. അവരാരും ഇപ്പോള്‍ പട്ടികയില്‍ ഇല്ല. പതിനെട്ടും പത്തൊന്‍പതും വയസ് പ്രായമുള്ള നാലര ലക്ഷത്തോളം കന്നിവോട്ടര്‍മാരെയും പട്ടികയില്‍ കാണാനില്ല’– യോഗി പറയുന്നു. 

ഹിന്ദുവോട്ടര്‍മാരെ ഒഴിവാക്കിയെങ്കില്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെടണമെന്ന അഖിലേഷ് യാദവിന്റെ ആവശ്യത്തോടും യോഗി പ്രതികരിച്ചു. മുസ്‍ലിം വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ എസ്പി അധ്യക്ഷന്‍ ഇനി മിണ്ടില്ലെന്നും എസ്ഐആറിനെ എതിര്‍ക്കുകയോ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും യോഗി പറയുന്നു. അയോധ്യയില്‍ നടന്ന ദീപാവലി ആഘോഷത്തിനിടെ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് യോഗിയുടെ പ്രതികരണം. 

പുതിയ ആക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ കുറയ്ക്കാന്‍ പുതിയ ആവശ്യങ്ങളുമായി സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തി. വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കണം എന്നാണ് ഒരാവശ്യം. വ്യാജ വോട്ടര്‍ ഐഡി കാര്‍ഡ് നിര്‍മാണം തടയാന്‍ ഇത് സഹായിക്കും. പ്ലാസ്റ്റിക് കാര്‍ഡുകള്‍ക്ക് പകരം ലോഹത്തില്‍ നിര്‍മിച്ച കാര്‍ഡുകള്‍ നല്‍കണം. വോട്ടറെ തിരിച്ചറിയാന്‍ വിരലടയാളമോ നേത്ര ബയോമെട്രിക് വിവരങ്ങളോ ഉപയോഗിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.

രാജ്യത്താകെ എസ്ഐആര്‍ വഴി 13 കോടി വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിയതിനെതിരെ വന്‍ പ്രതിഷേധം തുടരുമ്പോഴാണ് യുപിയില്‍ ബിജെപി തന്നെ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രംഗത്തുവന്ന വിചിത്ര സാഹചര്യം ഉടലെടുത്തത്. വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് ബംഗ്ലദേശ് നുഴ‍‍ഞ്ഞുകയറ്റക്കാരെയാണെന്നാണ് അമിത് ഷാ പറയുന്നത്. സ്ഥലം മാറിപ്പോയവരേയും ഒന്നില്‍ക്കൂടുതല്‍ വോട്ട് ഉള്ളവരേയും വെട്ടിമാറ്റിയെന്നും അമിത് ഷാ പറയുന്നു. എന്നാല്‍ യുപിയിലെ സാഹചര്യം എന്തെന്ന് സംസ്ഥാന ബിജെപി തന്നെ ചോദിക്കുമ്പോള്‍ മോദിയുടേയും ഷായുടേയും മറുപടിയെന്താകുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ ആകാംക്ഷ.

UP Chief Minister Yogi Adityanath has alleged that 1.27 crore Hindus were removed through SIR:

Chief Minister Yogi Adityanath has alleged that 1.27 crore Hindus were removed from the electoral rolls in Uttar Pradesh through the 'Special Summary Revision' (SSR) process. In response to Yogi's complaint, the Chief Electoral Officer stated that a formal response would be provided after the 17th of this month. The official stance is that a reply will be issued only after the draft of the Special Summary Revision has been prepared