കെ.സുരേന്ദ്രന്‍
ബിജെപി ദേശീയ ഭാരവാഹി പട്ടിക പുറത്തിറക്കി. പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ വന്‍ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ പുതിയ ദേശീയ സെക്രട്ടറിയായി നിയമിച്ചു. അനില്‍ ആന്‍റണിയും ദേശീയ സെക്രട്ടറിയായി തുടരും. കേരളത്തിൽ നിന്നുള്ള രണ്ടു നേതാക്കൾക്കാണ് ഇതോടെ ദേശീയ ഭാരവാഹിത്വം ലഭിച്ചിരിക്കുന്നത്. സ്മൃതി ഇറാനി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തി. പട്ടികയില്‍ 13 വൈസ് പ്രസിഡന്റുമാരും എട്ട് ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടും. എ.പി.അബ്ദുല്ല കുട്ടിയെ ഒഴിവാക്കി, വൈസ് പ്രസിഡന്റായിരുന്നു. Also Read: ‘പ്രചാരണങ്ങളില്‍ കഴമ്പില്ല’; സോണിയയെ പിന്തുണച്ച് എം.എ.ബേബി
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ചുമതലകളൊന്നുമില്ലാതിരുന്ന സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ ബിജെപി ട്രഷററായി നിയമിച്ചതും ശ്രദ്ധേയമായ മാറ്റമാണ്. പതിമൂന്ന് വൈസ് പ്രസിഡന്റുമാരും എട്ട് ജനറൽ സെക്രട്ടറിമാരും പതിനാറ് സെക്രട്ടറിമാരും ഉൾപ്പെടുന്നതാണ് പുതിയ ഭാരവാഹി പട്ടിക. ഡി. പുരന്ദേശ്വരി, റാം മാധവ്, വസുന്ധര രാജെ സിന്ധ്യ എന്നിവർ വൈസ് പ്രസിഡന്റുമാരായി പട്ടികയിലുണ്ട്.
ബി.എൽ. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. ബിപ്ലബ് കുമാർ ദേവ് പുതിയ ജനറൽ സെക്രട്ടറിമാരിൽ ഒരാളാണ്. പോഷക സംഘടനകളുടെ പുതിയ പ്രസിഡന്റുമാരെയും മാധ്യമ, സോഷ്യൽ മീഡിയ കൺവീനർമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്.