baby-cpm
  • സോണിയാ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് എം.എ.ബേബി

എഐസിസി ആസ്ഥാനത്തെ വന്ദേമാതര വിവാദത്തിൽ സോണിയാ ഗാന്ധിക്ക് പിന്തുണയുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. സോണിയാ ഗാന്ധിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് എം.എ.ബേബി പറഞ്ഞു. 

പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ കേസുകൾ. എഐസിസി ആസ്ഥാനത്ത് സംഭവിച്ചത് കോൺഗ്രസ്‌ വിശദീകരിച്ചു. എന്നാൽ, കോൺഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ പൂർണമായി വന്ദേമാതരം ആലപിച്ചതിൽ വ്യക്തത വരുത്തണമെന്നും ബേബി ആവശ്യപ്പെട്ടു.  Also Read: മെസി സന്ദര്‍ശനത്തിന്റെ പേരിലെ തട്ടിപ്പ്; ജിഎസ്ടി ഉദ്യോഗസ്ഥര്‍ക്ക് ചാര്‍ജ് മെമ്മോ


വിഷയത്തിൽ കേരള സിപിഎം കോൺഗ്രസിനെ രൂക്ഷമായി വിമർശിക്കുമ്പോഴാണ് ജനറൽ സെക്രട്ടറിയുടെ മയപ്പെടുത്തിയുള്ള പ്രതികരണം. വന്ദേമാതരം എഐസിസി ആസ്ഥാനത്ത് പൂർണമായി പാടിയതിനെ മൃദുഹിന്ദുത്വ സമീപനം എന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിശേഷിപ്പിച്ചത്.

ENGLISH SUMMARY:

CPI(M) General Secretary M.A. Baby has defended Sonia Gandhi over the Vande Mataram controversy at the AICC headquarters, saying the allegations against her lack substance. He alleged that cases against Sonia and Rahul Gandhi were part of targeting the Opposition, while also seeking clarity over the full rendition of Vande Mataram in Congress-ruled states.