kerala-finance-department-investigates-gst-evasion-probe-sabotage-lionel-messi-visit
  • 126 കോടി രൂപ എവിടെ നിന്ന് സമാഹരിച്ചുവെന്നതും എസ്ഐടി പരിശോധിക്കുന്നുണ്ട്. ബ്രോഡ്കാസ്റ്റ് അവകാശം വിറ്റാണ് പണം സമാഹരിച്ചതെങ്കില്‍ അതിനും സേവന നികുതി അടക്കേണ്ടതുണ്ട്

ലയണല്‍ മെസിയുടെ പേരിലുള്ള തട്ടിപ്പിന്റെ ഭാഗമായി സ്പോണ്‍സര്‍ റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി  ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ എസ്ഐടി അന്വേഷണം ആരംഭിച്ചു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ജി.എസ്.ടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം കോഴിക്കോടെത്തി. തുടര്‍ന്ന് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് ജിഎസ്ടി കമ്മിഷണര്‍ ചാര്‍ജ് മെമ്മോ നല്‍കി. നികുതിവെട്ടിപ്പ് കണ്ടെത്തിയ കാഞ്ഞങ്ങാട്ടെ ജി.എസ്.ടി ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. നികുതി വെട്ടിപ്പില്‍ അന്വേഷണം ഒതുക്കാന്‍ ഇടപെട്ടെന്ന് സംശയിക്കുന്ന സിപിഎം നേതാവിന്‍റെ ഭാര്യയുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും മൊഴിയും രേഖപ്പെടുത്തുമെന്നാണ് വിവരം. 

പ്രാഥമിക പരിശോധനയില്‍ എസ്.ഐ.ടി ജി.എസ്.ടി വെട്ടിപ്പ് സ്ഥിരീകരിച്ചെന്നാണ് വിവരം. രണ്ട് തവണയായി സ്പോണ്‍സര്‍ പണം കൈമാറിയതിന്‍റെ വിവരങ്ങള്‍ എസ്ബിഐയില്‍ നിന്നും റിസര്‍വ്വ് ബാങ്കില്‍ നിന്നും എസ്ഐടി ശേഖരിച്ചിട്ടുണ്ട്. 126 കോടി രൂപ എവിടെ നിന്ന് സമാഹരിച്ചുവെന്നതും എസ്ഐടി പരിശോധിക്കുന്നുണ്ട്. ബ്രോഡ്കാസ്റ്റ് അവകാശം വിറ്റാണ് പണം സമാഹരിച്ചതെങ്കില്‍ അതിനും സേവന നികുതി അടക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ കൂടുതല്‍ നികുതിവെട്ടിപ്പിനുള്ള സാധ്യതയും എസ്ഐടി കാണുന്നുണ്ട്.

ENGLISH SUMMARY:

A Special Investigation Team has intensified its probe into a major tax evasion scandal linked to the Lionel Messi promotional event sponsor, Reporter Broadcasting Company. Investigators have issued charge memos to negligent GST officials and are slated to record statements from intelligence personnel in Kozhikode and Kanhangad. The SIT is examining financial records from the RBI and SBI to trace funds exceeding 126 crore rupees, uncovering potential service tax violations regarding broadcast rights as the legal scrutiny widens.