ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ ആന്ധ്രാപ്രദേശിൽ അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ ആന്ധ്രാപ്രദേശിൽ അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശിനും മുകളിലായി നിലനിന്നിരുന്ന അന്തരീക്ഷച്ചുഴിയുടെ ഫലമായാണ് ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലുമായി പുതിയ ന്യൂനമർദം രൂപപ്പെട്ടതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
IMD മുന്നറിയിപ്പിലെ പ്രധാന വിവരങ്ങൾ: വ്യാഴാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്യും. വെള്ളിയാഴ്ച അതിശക്തമായ മഴയ്ക്ക് (Heavy to very heavy rain) സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ശനിയാഴ്ചയും സമാനമായ കാലാവസ്ഥ തുടരും. തെക്കൻ തീരദേശ ആന്ധ്രയില്‍ വെള്ളിയാഴ്ച ഒറ്റപ്പെട്ട മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത.
തീരദേശ ആന്ധ്രാപ്രദേശ്, യാനം, രായലസീമ എന്നിവിടങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. സെപ്റ്റംബർ 14 വരെ മണിക്കൂറിൽ പരമാവധി 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാവകുപ്പ് അഭ്യര്‍ഥിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം മറ്റ് തെക്കൻ സംസ്ഥാനങ്ങളിലും മഴക്കാലം സജീവമാക്കാൻ ഇടയാക്കും. ആന്ധ്രയോട് ചേർന്നുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Andhra Pradesh Rain Alert: IMD Predicts Heavy Downpour for Next 3 Days Due to Bay of Bengal Low Pressure:
The India Meteorological Department (IMD) has issued a warning for heavy to very heavy rainfall across parts of Andhra Pradesh and Yanam over the next three days. The downpour is driven by a fresh low-pressure area that formed over the North Bay of Bengal and adjoining Bangladesh. North Coastal Andhra Pradesh, South Coastal Andhra, and Rayalaseema are expected to experience widespread thunderstorms accompanied by lightning. Additionally, authorities have advised the public to remain vigilant as strong surface winds reaching up to 60 km/h are likely to persist across the state until September 14.