Image Credit/X/ @Ranveertbt

  • ‘96 വയസിന്റെ ചെറുപ്പം, ആഘോഷിക്കപ്പെടേണ്ട ജീവിതം, ദുഖിക്കേണ്ടതല്ല’

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന്റെ മുത്തച്ഛന്‍ ഡോ.റാം ഹിംഗോറാനി (96) അന്തരിച്ചു. ദീപാവലി ദിനത്തിലാണ് അന്ത്യം സംഭവിച്ചത്. താരത്തിന്റെ മാതൃപിതാവാണ് ഹിംഗോറാനി. രണ്‍വീറിന്റെ ബന്ധു സൗമ്യ ഹിംഗോറാനിയാണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അതേസമയം രണ്‍വീര്‍ സിങ് മുത്തച്ഛന്റെ വേര്‍പാടിനെക്കുറിച്ച് ഒന്നുംതന്നെ സംസാരിക്കാന്‍ തയാറായിട്ടില്ല. 

Also Read: എമര്‍ജന്‍സി ബ്രേക്ക് പ്രവര്‍ത്തിച്ചില്ല, സ്വിച്ചുകള്‍ പലത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമം

‘96 വയസിന്റെ ചെറുപ്പം, ആഘോഷിക്കപ്പെടേണ്ട ജീവിതം, ദുഖിക്കേണ്ടതല്ല’ എന്നാണ് സൗമ്യ വിയോഗവാര്‍ത്ത പങ്കിട്ടുകൊണ്ട് കുറിച്ചത്. ‘എന്റെ ദാദു, ഡോ റാം, ദിവാലി ദിനത്തില്‍ ലക്ഷ്മി പൂജ നടന്ന സുവര്‍ണ നിമിഷത്തില്‍ ഞങ്ങളെ വിട്ടുപിരിഞ്ഞു, മുത്തശ്ശിയുടെ അടുത്തേക്ക് പോകാന്‍ ഇതിലും നല്ലൊരു സമയമില്ല, രണ്ടുപേരും ഒന്നിച്ചിരുന്ന് ഞങ്ങളെ നോക്കി വിസ്കി നുണഞ്ഞിരിക്കുകയായിരിക്കും, ഏറ്റവും നല്ല മുത്തച്ഛനായതില്‍ നന്ദി, ഞങ്ങള്‍ക്ക് നല്‍കിയ സൗഭാഗ്യങ്ങള്‍ക്കെല്ലാം സ്നേഹം മാത്രം, അല്‍പം ഐസ്ക്രീം എനിക്കായി മാറ്റിവയ്ക്കുക, ഒന്നിച്ചൊരു നൃത്തം ചെയ്യുംവരെ വിട’– ആദരാഞ്ജലി അര്‍പ്പിച്ച് സൗമ്യ കുറിച്ചു. 

‘റോക്കി ഔര്‍ റാണി കീ പ്രേം കഹാനി’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ 2023ല്‍ രണ്‍വീര്‍ മുത്തച്ഛന്റെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ചിത്രത്തിലെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യമായിരുന്നു ഇത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ ഡോ റാമിന്റെ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. 93 വയസ്, പുറത്ത് 93 ഡിഗ്രി, ഈ ചൂടിലും അദ്ദേഹം വോട്ട് ചെയ്തു എന്നാണ് അന്ന് താരം ചിത്രത്തിനൊപ്പം കുറിച്ചത്.  

Dr. Ram Hingorani the grandfather of Bollywood star Ranveer Singh, has passed away:

Dr. Ram Hingorani (96), the grandfather of Bollywood star Ranveer Singh, has passed away. He breathed his last on the day of Diwali. He was the actor's maternal grandfather. The news of his passing was shared on social media by Ranveer's relative, Saumya Hingorani. Meanwhile, Ranveer Singh has not yet spoken about the loss of his grandfather.