Image Credit/Instagram, kiaraaliaadvani

  • ‘എന്റെ ഭര്‍ത്താവിന് അത് പ്രശ്നമേയല്ല’; യാഷിനൊപ്പമുള്ള ഇന്റിമേറ്റ് രംഗത്തെക്കുറിച്ച് ആദ്യമായി കിയാര, ‘ടോക്സിക്’ ഒരു പരാജയമെന്നും താരം

ഗീതു മോഹന്‍ദാസ് ചിത്രമായ ടോക്സികില്‍ യാഷിനൊപ്പമുള്ള ഇന്റിമേറ്റ് രംഗത്തിന്റെ േപരില്‍ നടി കിയാര അദ്വാനിക്ക് വലിയ തോതിലുള്ള സൈബറാക്രമണമാണ് നേരിടേണ്ടി വന്നിരുന്നത്. എന്നാല്‍ നടി ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറായിരുന്നില്ല. ഇപ്പോഴിതാ ‘കോഫി വിത് കരണ്‍’ സീസണ്‍ 9ല്‍ ഭര്‍ത്താവ് സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്കൊപ്പം അതിഥിയായി എത്തിയപ്പോള്‍ താന്‍ നേരിട്ട സാഹചര്യത്തെക്കുറിച്ച് കിയാര ആദ്യമായി പ്രതികരിക്കുകയാണ്. 

Also Read: 'ജീവിതത്തിൽ ഒരിക്കൽ മാത്രം'; അനിരുദ്ധ് രവിചന്ദറും കാവ്യ മാരനും വിവാഹിതരായി

തന്റെ ഭര്‍ത്താവിന് ഇതൊന്നും പ്രശ്നമല്ലെന്നും, ഓണ്‍ലൈനില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് സിദ്ധാര്‍ഥ് മല്‍ഹോത്രയ്ക്ക് ആശങ്കകളൊന്നുമുണ്ടായിരുന്നില്ലെന്നും കിയാര പറയുന്നു. തങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് ഒരു തവണ പോലും സംസാരിച്ചിട്ടില്ലെന്നും തന്റെ ഭര്‍ത്താവ് ഇതാലോചിച്ച് അസ്വസ്ഥനായിരുന്നില്ലെന്നും നടി തുറന്നുപറയുന്നു. വിവാഹശേഷവും അമ്മയായ ശേഷവും ഇത്തരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലിയാണ് കിയാരയ്ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നത്. വിവാഹിതരായ പുരുഷ സ്ത്രീ അഭിനേതാക്കളെ വിലയിരുത്തുന്ന രീതിയു ഇരട്ടത്താപ്പുമാണ് ഷോയില്‍ കരണ്‍ ചൂണ്ടിക്കാട്ടിയത്. ഇതിനുള്ള മറുപടിയായാണ് കിയാര പ്രതികരിച്ചത്. 

സിനിമയിലെ തബാഹി എന്ന ഗാനം പുറത്തിറങ്ങിയ ശേഷമാണ് കിയാരക്കെതിരെ സോഷ്യല്‍മീഡിയയില്‍ തലങ്ങും വിലങ്ങും ആക്രമണമുണ്ടായിരുന്നത്. ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്രശ്നമാണിതെന്നും ഐശ്വര്യ റായ് മുതലുള്ള മികച്ച അഭിനേതാക്കള്‍ സമാനമായ രീതിയിലുള്ള പ്രതിഷേധങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും കിയാര പറയുന്നു. അതേസമയം തന്നെ വലിയ ചര്‍ച്ചയായിട്ടും ടോക്സിക് എന്ന ചിത്രം ബോക്സോഫീസില്‍ പരാജയമായിരുന്നുവെന്നും കിയാര സമ്മതിക്കുന്നു. ചിത്രം പരാജയപ്പെടുമെന്ന് കരുതിയിരുന്നില്ലെന്നും ആദ്യ ആഴ്ചകളിലെ പ്രകടനം ഹൃദയഭേദകമായിരുന്നുവെന്നും നടി വ്യക്തമാക്കുന്നു. എങ്കിലും കരിയറിലെ ഒരു മികച്ച വേഷമായാണ് ടോക്സിക്കിലെ കഥാപാത്രത്തെ കാണുന്നതെന്നും കിയാര.

രണ്ടാമത്തെ കു‍ഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും കിയാരയും സിദ്ധാര്‍ഥും പറയുന്നു. സെയ്ഫ് അലിഖാന്‍– കരീന ദമ്പതികളും വിജയ് ദേവരകൊണ്ട–രശ്മിക താരജോഡികളും ഈ സീസണില്‍ അതിഥിയായി എത്തിയിരുന്നു. 

‘Intimate scene with Yash is not an issue for Sidharth; ‘Toxic’ was a box-office failure’actress Kiara speaks out:

Actress Kiara Advani had faced severe cyberattacks over an intimate scene with Yash in the Geetu Mohandas-directed film *Toxic*. However, the actress had not addressed the matter until now. Now, Kiara is speaking out for the first time about a situation she faced while appearing as a guest alongside her husband, Sidharth Malhotra, on Season 9 of ‘Koffee with Karan’