ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് നിതീഷ് തിവാരിയുടെ രാമായണ. ഈ മാസം അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തിയ ബ്രഹ്മാണ്ഡ ചിത്രത്തിന് ഏകദേശം 4,000 കോടി രൂപയോളമാണ് ബജറ്റ്. രണ്ട് ഭാഗങ്ങളായാണ് രാമായണ ഒരുക്കിയിരിക്കുന്നത്.

ഇത്രയും വലിയൊരു തുക ബോക്സ് ഓഫിസില്‍ നിന്ന് തിരിച്ചുപിടിക്കാനാകുമോ എന്ന ആശങ്കയും പലരും പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഇതേക്കുറിച്ചൊന്നും ഓര്‍ത്ത് ടെന്‍ഷനടിക്കാന്‍ രാമായണയുടെ നിര്‍മാതാവ് നമീത് മൽഹോത്ര തയ്യാറല്ല. ബോക്സ് ഓഫിസ് കളക്ഷനെ മാത്രം ലക്ഷ്യമിട്ടല്ല തങ്ങൾ ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും, മറ്റ് മാർഗങ്ങളിലൂടെ ലാഭം കൊയ്യാൻ തങ്ങൾ പദ്ധതിയിടുന്നുണ്ടെന്നും നമീത് മൽഹോത്ര വ്യക്തമാക്കി.   

സിനിമയുടെ തിയേറ്റർ റിലീസിന് പുറമെ മെർച്ചൻഡൈസിങ്, തീം പാർക്കുകൾ തുടങ്ങി വിവിധ ബിസിനസ് വഴികളിലൂടെ മുതൽമുടക്ക് തിരിച്ചുപിടിക്കാനാണ് നിര്‍മാതാവിന്‍റെ തീരുമാനം. നിരവധി ഹോളിവുഡ് ചിത്രങ്ങളുടെ നിര്‍മാതാക്കള്‍ പരീക്ഷിച്ച് വിജയിച്ച വഴികൂടിയാണിത്. 

ENGLISH SUMMARY:

Director Nitesh Tiwari's grand epic 'Ramayana', starring Ranbir Kapoor, Sai Pallavi, and Yash, has hit theaters as the most expensive film in Indian cinema history with an estimated budget of 4,000 crore rupees. While critics and audiences question whether such a massive sum can be recouped solely through box office collections, producer Namit Malhotra remains unfazed. Malhotra revealed that the production team has structured alternative revenue models beyond theatrical ticket sales. These strategic streams include global merchandising, immersive theme parks, and other Hollywood-tested commercial ventures designed to ensure financial success.